ഐഎസ് റിക്രൂട്ട്മെൻ്റ് കേസ്; പ്രതികൾക്ക് എട്ട് വർഷം കഠിനതടവ് വിധിച്ച് എൻഐഎ കോടതി

കൊയമ്പത്തൂർ ഉക്കടം സ്വദേശികളായ സ്വദേശികളായ മുഹമ്മദ് അസ്ഹറുദീൻ, ഷെയ്ഖ് ഹിദായത്തുള്ള എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.
nia
Published on

കൊച്ചി: ഐഎസ് റിക്രൂട്ട്മെൻ്റ് കേസിലെ പ്രതികൾക്ക് എട്ട് വർഷം കഠിനതടവ് വിധിച്ച് എൻഐഎ കോടതി. രണ്ട് പ്രതികളും കുറ്റക്കാരാണ് എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് കോടതി ശിക്ഷ വിധിച്ചത്. നിരോധിത സംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുക, ആശയങ്ങൾ പ്രചരിപ്പിക്കുക സമൂഹമാധ്യമങ്ങളിൽ ആശയപ്രചരണം നടത്തുക എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം.

കൊയമ്പത്തൂർ ഉക്കടം സ്വദേശികളായ സ്വദേശികളായ മുഹമ്മദ് അസ്ഹറുദീൻ, ഷെയ്ഖ് ഹിദായത്തുള്ള എന്നിവരെയാണ് ശിക്ഷിച്ചത്. ഇരുവര്‍ക്കുമെതിരെ ചുമത്തിയ എല്ലാ വകുപ്പുകളും തെളിഞ്ഞുവെന്നും, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകുമെന്നും കോടതി അറിയിച്ചു.

nia
ദുല്‍ഖറിനെ വിടാതെ കസ്റ്റംസ്; മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ വേഗത്തില്‍ കൈമാറാൻ നിർദേശം

ഇവർക്കെതിരെ ചുമത്തിയ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്. ജയിലിൽ കിടന്ന കാലയളവ് ശിക്ഷയിൽ ഇളവ് ചെയ്യും. കോയമ്പത്തൂരിലെ കാര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ ഇരുവരും നിലവിൽ വെല്ലൂര്‍ ജയിലിൽ തുടരുകയാണ്.

nia
മേപ്പയൂരിൽ കോൺഗ്രസ് പ്രവർത്തകൻ ജീവനൊടുക്കിയ നിലയിൽ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com