മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയെ നിർത്തിപ്പൊരിച്ചതിന് പിന്നിൽ കെ.സി.ഗ്രൂപ്പോ?

ബോർഡ് കോർപറേഷന്‍ ചർച്ചയിലടക്കം അഭിപ്രായവ്യത്യാസം ഉന്നയിക്കാനും തീരുമാനിച്ചിട്ടുണ്ട്
മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയെ നിർത്തിപ്പൊരിച്ചതിന് പിന്നിൽ കെ.സി.ഗ്രൂപ്പോ?
Published on: 
Updated on: 

മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയെ നിർത്തിപ്പൊരിച്ച തർക്കത്തിന് പിന്നിൽ കെ സി ഗ്രൂപ്പിന്റെ ആസൂത്രിത നീക്കമെന്ന് സൂചന. മന്ത്രിസഭയിൽ വിയോജിപ്പറിയിക്കണമെന്ന് കെ.സി. ഗ്രൂപ്പ് തീരുമാനിച്ചിരുന്നു, തുടർന്നാണ് അതൃപ്തിയുള്ള ഗ്രൂപ്പ് മന്ത്രിമാർ തുറന്നടിച്ചത്.

വിയോജിപ്പുകളറിയിക്കാത്തതിൽ കെ.സി. ഗ്രൂപ്പിനുള്ളിൽ ആഭ്യന്തര വിമർശനമുണ്ടായിരുന്നു. സാഹിത്യ അക്കാദമിയിലേക്ക് കെ.സി. വേണുഗോപാൽ നിർദേശിച്ച സുധ മേനോന്റെ പേര് രണ്ടാം വട്ടവും തള്ളിയതും തർക്കത്തിന് ആക്കം കൂട്ടി. സുധാ മേനോന്റെ പേര് തള്ളുന്നത് ഇത് രണ്ടാം തവണയാണ്.

മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയെ നിർത്തിപ്പൊരിച്ചതിന് പിന്നിൽ കെ.സി.ഗ്രൂപ്പോ?
വൈദ്യുതി പ്രതിസന്ധിക്കിടെ ഇരട്ടത്താപ്പ് ! ചെറുകിട ജലവൈദ്യുതി പദ്ധതികൾക്ക് പ്രോത്സാഹനമില്ല; സർക്കാർ നയങ്ങൾ കെഎസ്ഇബി അട്ടിമറിക്കുന്നതായി പരാതി

വിയോജിപ്പുകള്‍ മന്ത്രിസഭയിലടക്കം ഉന്നയിക്കുന്നില്ലെന്ന് ഗ്രൂപ്പില്‍ ആഭ്യന്തര വിമർശനമുയർന്നിരുന്നു. പിന്നീട് പിഎസ്‌സി, ഗുരുവായൂർ വിഷയം കൂടി ഉയർന്ന് വന്നതോടെ എതിർപ്പ് അറിയിക്കാൻ തീരുമാനിക്കുകയായിരുന്നു. ബോർഡ് കോർപറേഷന്‍ ചർച്ചയിലടക്കം അഭിപ്രായവ്യത്യാസം ഉന്നയിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വി.ഡി.സതീശൻ സർക്കാരിൻ്റെ ആറ് മാസം തികഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നത്. മുഖ്യമന്ത്രിയുടെ ഏകപക്ഷീയ നീക്കത്തെ മന്ത്രിമാർ കൂട്ടത്തോടെ ചോദ്യം ചെയ്തതോടെ യോഗത്തിൽ അസാധാരണ പ്രതിസന്ധിയുണ്ടായി. പിഎസ്‌സി അംഗങ്ങളുടെ പട്ടിക അടക്കം ഉന്നയിച്ച് വിമർശനത്തിന് തുടക്കമിട്ടത് എ.പി.അനിൽകുമാറാണ്. പിന്നാലെ വകുപ്പിൽ നടക്കുന്നതൊന്നും അറിയുന്നില്ലെന്ന് വ്യക്തമാക്കി സണ്ണി ജോസഫും രംഗത്തെത്തുകയായിരുന്നു.

അതേസമയം, മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായതായി മുഖ്യമന്ത്രിയും സമ്മതിച്ചു. വിവിധ വിഷയങ്ങളിൽ തർക്കമുണ്ടായെന്നും ചർച്ചയിലൂടെ ഏകാഭിപ്രായത്തിൽ എത്തിയത് അഭിമാനമെന്നുമാണ് വി.ഡി.സതീശൻ പ്രതികരിച്ചത്. യുഡിഎഫും കോൺഗ്രസും സ്തുതിപാഠക സംഘമല്ലെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

Related Stories

മന്ത്രിസഭാ യോഗത്തിൽ തർക്കങ്ങൾ ഉണ്ടായതായി സ്ഥിരീകരിച്ച് മന്ത്രിമാർ; തീരുമാനങ്ങൾ ഏകപക്ഷീയമല്ലെന്ന് രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയുടെ ഏകപക്ഷീയ നീക്കത്തെ ചോദ്യം ചെയ്ത് മന്ത്രിമാർ; മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായെന്ന് സമ്മതിച്ച് വി.ഡി.സതീശൻ
Police have no leads on the suspects in the Chala gold robbery case
"ക്യാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റുകൾ വെളുക്കില്ല"; ജി.എൻ.എ കരാർ യൂടേണിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ്