തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻ്റ് പാർട്ടി പ്രാഥമിക അംഗത്വം രാജിവെച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് വിഷ്ണു എ.പിയാണ് രാജിവെച്ചത്. താഴ്ന്ന ജാതിക്കാരൻ ആയതിനാൽ തന്നെ ഒറ്റപ്പെടുത്തിയെന്നും പാർട്ടിയുടെ ഒരു പരിപാടികളും തന്നെ അറിയിക്കാറുമില്ല പങ്കെടുപ്പിക്കാറും ഇല്ലെന്നും വിഷ്ണു രാജിക്കത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ കാലങ്ങളിൽ അനുഭവിക്കേണ്ടിവന്ന അവഗണനയും, ഒറ്റപ്പെടലും വളരെ വലുതാണ്. നേതാക്കന്മാരുടെ പെട്ടിയെടുത്താൽ മാത്രമേ നിലനിൽപ്പുള്ളൂ. ഉന്നതകുല ജാതിയിൽ ജനിച്ചാൽ മാത്രമേ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിലനിൽക്കാൻ സാധിക്കുകയുള്ളൂവെന്ന തിരിച്ചറിവ് വേദനപ്പിക്കുന്നതായും വിഷ്ണു പറഞ്ഞു.