കോഴിക്കോട്: ഇഎംഎസ് സ്റ്റേഡിയത്തിലെ പുൽത്തകിടി വിവാദത്തിൽ മറുപടി നൽകി അധികതർ. ജനുവരി 25നകം സ്‌റ്റേഡിയം ശരിയാക്കുമെന്ന് ഐഎസ്ആർഎൽ അധികൃതർ ഉറപ്പ് നൽകി. ഇപ്പോഴത്തേത് സ്വാഭാവികമായ കാലതാമസം മാത്രമെന്നും ഐഎസ്ആർഎൽ വിശദീരിച്ചു.
ബൈക്ക് റേസിംഗിനെ തുടർന്നാണ് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലെ പുൽതകിടിക്ക് കേടുപാട് സംഭവിച്ചത്. സ്റ്റേഡിയത്തിലെ പുൽത്തകിടി നിലവിൽ നശിച്ച അവസ്ഥയിലാണ് പലയിടത്തും പുല്ല് കരിഞ്ഞുണങ്ങുകയും മണ്ണ് ഇടിഞ്ഞുതാഴുകയും ചെയ്തിട്ടുണ്ട്.
ഐഎസ്എൽ മത്സരങ്ങൾ നടക്കാനിരിക്കെ പുൽമൈതാനം നശിച്ചത് ഫുട്ബോൾ പ്രേമികൾക്കിടയിൽ വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. അധികൃതർ സ്റ്റേഡിയം പൂർവസ്ഥിതിയിലാക്കുമെന്ന് നേരത്തേ ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണികൾ എപ്പോൾ പൂർത്തിയാകുമെന്നതിനെക്കുറിച്ച് വ്യക്തതയില്ലായിരുന്നു.