ആർസിസിയിലേത് ചികിത്സ പിഴവ് തന്നെ! പാത്തോളജി വിഭാഗം റിപ്പോർട്ട് പുറത്ത്

രക്തയോട്ടക്കുറവ് മൂലം കോശനാശം സംഭവിച്ചതായും റിപ്പോർട്ട്
ആർസിസിയിലേത് ചികിത്സ പിഴവ് തന്നെ! പാത്തോളജി വിഭാഗം റിപ്പോർട്ട് പുറത്ത്
Published on: 
Updated on: 

തിരുവനന്തപുരം: ആർസിസിയിലേത് ചികിത്സ പിഴവെന്ന് സ്ഥിരീകരണം. ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് അണുബാധയായത് ചികിത്സ പിഴവിലൂടെ എന്ന് സ്ഥിരീകരിക്കുന്ന പാത്തോളജി വിഭാഗം റിപ്പോർട്ട് പുറത്ത്. രക്തയോട്ടക്കുറവ് മൂലം കോശനാശം സംഭവിച്ചതായും റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് റീജിയണൽ ക്യാൻസർ സെന്ററിൽ ചികിത്സാ പിഴവ് സംഭവിച്ചെന്ന പരാതിയുമായി ഒൻപത് മാസം പ്രായമുള്ള ലുക്കീമിയ ബാധിതനായ കുഞ്ഞിന്റെ മാതാപിതാക്കൾ രം​ഗത്തെത്തിയത്. ജീവനക്കാരുടെ അശ്രദ്ധയാണ് മകന്റെ ആരോഗ്യനില അപകടത്തിലാക്കിയതെന്നാണ് കുഞ്ഞിന്റെ അച്ഛനും അമ്മയും പറഞ്ഞത്. കുട്ടിയ്ക്ക് കാനുല ഇട്ടപ്പോൾ അണുവിമുക്തമാക്കിയില്ലെന്ന് മാതാപിതാക്കൾ ന്യൂസ് മലയാളത്തോട് പറഞ്ഞു.

നഴ്സിങ് സ്റ്റാഫ് നടത്തിയ രക്തസമ്മർദ പരിശോധനയിലും അശ്രദ്ധയുണ്ടായെന്നും മാതാപിതാക്കളുടെ പരാതിയിൽ പറയുന്നു. തുടർന്ന് കുഞ്ഞിന് അസഹനീയമായ വേദനയും കൈയിൽ നീർക്കെട്ടും അനുഭവപ്പെട്ടതായും കുടുംബം.നിരന്തരം പരാതി അറിയിച്ചിട്ടും ആദ്യഘട്ടത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് മതിയായ ഇടപെടൽ ഉണ്ടായില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. കുഞ്ഞിന്റെ ആരോഗ്യനില വഷളായിട്ടും ഡോക്ടർമാർ ഇടപെട്ടത് ഒൻപത് ദിവസങ്ങൾക്ക് ശേഷമാണെന്നും കുടുംബം പറയുന്നു.

ആർസിസിയിലേത് ചികിത്സ പിഴവ് തന്നെ! പാത്തോളജി വിഭാഗം റിപ്പോർട്ട് പുറത്ത്
ഇതെന്ത് മറിമായം ! പതിനായിരം രൂപ ശമ്പളമുള്ളയാളുടെ അക്കൗണ്ടില്‍ 1,00,00,00,00,000 രൂപ

ഇതിനിടെ കുഞ്ഞിന്റെ കൈയുടെ നിറം മാറി കൈ വീർത്തുവരികയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കൈയിലെ അണുബാധ ഗുരുതരമാണെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയ പൂർത്തിയാക്കിയ കുഞ്ഞ് കഴിഞ്ഞ നാല് ദിവസമായി വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണെന്നും മാതാപിതാക്കൾ വ്യക്തമാക്കി.സംഭവത്തിൽ ആരോഗ്യമന്ത്രിക്കും റീജിയണൽ ക്യാൻസർ സെന്റർ ഡയറക്ടർക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. പരാതി ലഭിച്ചതായി ആർ.സി.സി അധികൃതരും സ്ഥിരീകരിച്ചു.