'സാങ്കേതിക പിഴവല്ല'; ന്യൂസ് മലയാളത്തിൻ്റെ സോഷ്യൽ മീഡിയ കാർഡുകൾ നീക്കം ചെയ്തത് നിർദേശപ്രകാരമെന്ന് മെറ്റ

വാർത്തകൾ വെട്ടിയത് സാങ്കേതിക പിഴവല്ലെന്ന് മെറ്റ മറുപടി നൽകി.
Meta says news removed as instructed
വാർത്തകൾ നീക്കം ചെയ്തത് നിർദേശപ്രകാരമെന്ന് മെറ്റ
Published on: 
Updated on: 

ഡൽഹി: ന്യൂസ് മലയാളത്തിൻ്റെ സോഷ്യൽ മീഡിയ കാർഡുകൾ വെട്ടിയത് സാങ്കേതിക പിഴവല്ലെന്ന് സമ്മതിച്ച് മെറ്റ. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഇടുന്ന വാർത്ത കാർഡുകൾ നിരന്തരം വലിക്കുന്നതിനെതിരെ ന്യൂസ് മലയാളം മെറ്റയ്ക്ക് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് മെറ്റ ഔദ്യോഗികമായി മറുപടി തന്നിരിക്കുന്നത്.

രാജ്യത്തെ നിയമങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരും അനുബന്ധ സംവിധാനങ്ങളും നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഈ റിപ്പോർട്ടുകൾ മുൻനിർത്തി വെട്ടിയ വാർത്തകൾ നിയമവിരുദ്ധമെന്നും മെറ്റ വ്യക്തമാക്കി.

Meta says news removed as instructed
"ലാൽ സലാം സഖാക്കളെ"; മുഹമ്മദ് സിയാനോടും സുഹൃത്തുക്കളോടും വീഡിയോ കോളിൽ സംവദിച്ച് പിണറായി വിജയൻ

മെറ്റയുടെ പോളിസി ലംഘിക്കുന്നില്ലെങ്കിലും, നിയമവിരുദ്ധമെന്ന് റിപ്പോർട്ട് ലഭിച്ചാൽ നിയന്ത്രിക്കാറുണ്ടെന്നും മെറ്റ അറിയിച്ചു. ന്യൂസ് മലയാളത്തിൻ്റെ സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്തത് നിർദേശപ്രകാരം എന്ന് മെറ്റ ഔദ്യോഗികമായി തന്നെ അറിയിക്കുകയായിരുന്നു.

Meta says news removed as instructed
ഖനന നിയമഭേദഗതി: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
News Malayalam 24x7
newsmalayalam.com