

തിരുവനന്തപുരം: പാര്‍ലമെൻ്റ് പാസാക്കിയ മൈന്‍സ് ആൻ്റ് മിനറല്‍സ് ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. അടിയന്തര ഇടപെടലുണ്ടാകണമെന്ന് കത്തിൽ മുഖ്യമന്ത്രി സൂചിപ്പിച്ചിട്ടുണ്ട്.
ധാതു നിക്ഷേപമുള്ള ഭൂമിക്ക് നികുതി, സെസ്, മറ്റ് ലെവികള്‍ എന്നിവ ചുമത്തുന്നതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിധേയമാക്കുന്നത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരത്തെ ബാധിക്കും. ധാതുസമ്പത്തുള്ള ഭൂമി കേന്ദ്ര നിയന്ത്രണത്തിൻ്റെ പരിധിയില്‍ കൊണ്ടുവരാനും കുടിശികയായ സംസ്ഥാന നികുതികള്‍ ഇല്ലാതാക്കാനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്.
ഈ തീരുമാനം ധാതു നിക്ഷേപമുള്ള കേരളത്തെ ഏറെ ബാധിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സംസ്ഥാന വരുമാനത്തെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നികുതി വരുമാനത്തെയും ബിൽ പ്രതികൂലമായി ബാധിക്കും.