തിരുവനന്തപുരം: സംസ്ഥാന മുൻ ഡിജിപി ജേക്കബ് തോമസ് മുഴുവൻ സമയ ആർഎസ്എസ് പ്രചാരകനാകുന്നു. ആര്‍എസ്എസ് പദസഞ്ചലനത്തിൽ ഗണവേഷമണിഞ്ഞ് പങ്കെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ഒക്ടോബര്‍ ഒന്നിന് കൊച്ചിയിലാണ് ആർഎസ്എസ് പദസഞ്ചലനം സംഘടിപ്പിക്കുന്നത്.
ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് വിജിലൻസ് ഡയറക്ടറായിരുന്നു. പൊലീസിൽ നിന്ന് വിരമിച്ച ജേക്കബ് തോമസ് 2021-ൽ ബിജെപിയിൽ ചേർന്നിരുന്നു. ഡ്രഡ്ജർ അഴിമതി കേസിൽ വിജിലൻസ് അന്വേഷണം നേരിട്ട ജേക്കബ് തോമസ് സർക്കാരിനെ വിമർശിച്ചതിനും സർവീസിൽ ഇരിക്കെ അനുമതി ഇല്ലാതെ പുസ്തകം എഴുതിയതിനും നടപടി നേരിട്ടിട്ടുണ്ട്.