"സ്വകാര്യ സ്വത്ത് ആർജിക്കരുത്"; മെത്രാപ്പോലീത്തന്മാരുടെ സ്വത്ത് സമ്പാദനത്തിനെതിരെ യാക്കോബായ സഭ

മെത്രാന്മാർ സമ്പാദിക്കുന്നത് സഭയ്ക്ക് വേണ്ടിയായിരിക്കണമെന്ന് കാതോലിക്കാ ബാവ നിർദേശിച്ചു.
Jacobite
Published on
Updated on

കൊച്ചി: മെത്രാപ്പോലീത്തന്മാരുടെ സ്വകാര്യ സ്വത്ത് സമ്പാദനത്തിനെതിരെ യാക്കോബായ സഭ രംഗത്തെത്തി. സ്വകാര്യ സ്വത്ത് ആർജിക്കരുത് എന്നും എല്ലാ സ്വത്തും സഭയുടെ പേരിൽ ആവണമെന്നും കാതോലിക്കാ ബാവ നിർദേശിച്ചു.

Jacobite
"തന്ത്രിയെ പിടികൂടാൻ കാണിച്ച ആവേശം പ്രതിക്കൂട്ടിലായ രാഷ്‌ട്രീയക്കാരോട് കാണിക്കുന്നില്ല"; എസ്ഐടിക്കെതിരെ കുമ്മനം രാജശേഖരൻ

സഭാ തർക്കത്തിൽ ഉൾപ്പെട്ട് നഷ്ടപ്പെട്ടു പോകുമോ എന്ന പേടി കൊണ്ടാവാം പല മെത്രാന്മാരും സ്വകാര്യ ട്രസ്റ്റുകൾ രൂപീകരിച്ച് സ്വത്ത് വാങ്ങിക്കൂട്ടുന്നത് എന്ന് ബസേലിയസ് ജോസഫ് കാതോലിക്ക ബാവ പറഞ്ഞു. മെത്രാന്മാർ സമ്പാദിക്കുന്നത് സഭയ്ക്ക് വേണ്ടിയായിരിക്കണം. അതിന് മറ്റ് അവകാശികൾ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം ഓർമപ്പെടുത്തി.

News Malayalam 24x7
newsmalayalam.com