"പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി, പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി"; ഇഡി റെയ്ഡിൽ ജോയ് മാത്യു

പിണറായി വിജയന്റെ വീട്ടിൽ നടന്ന് ഇഡി റെയ്ഡിൽ ബിനീഷ് കോടിയേരിയുടെ നിലപാട് ഇഷ്ടമായെന്ന് നടൻ ജോയ് മാത്യു
"പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി, പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി"; ഇഡി റെയ്ഡിൽ ജോയ് മാത്യു
Published on
Updated on

കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന് ഇഡി റെയ്ഡിൽ ബിനീഷ് കോടിയേരിയുടെ നിലപാട് ഇഷ്ടമായെന്ന് നടൻ ജോയ് മാത്യു. ബിനീഷ് കോടിയേരിയുടെ വീട് ഇഡി റെയ്ഡ് ചെയ്തപ്പോൾ പിണറായി കയ്യൊഴിഞ്ഞിരുന്നതായി ജോയ് മാത്യു പറഞ്ഞു. പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതിയും പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതിയെന്നും നടൻ വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം.

"പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി, പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി"; ഇഡി റെയ്ഡിൽ ജോയ് മാത്യു
ഇഡിയുടേത് രാഷ്ട്രീയ നാടകം, പിണറായിയെ വേട്ടയാടന്‍ വിട്ടുകൊടുത്താല്‍ കോണ്‍ഗ്രസിന് വലിയ വില കൊടുക്കേണ്ടിവരും: എ.എ. റഹീം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

" ഇന്നലെ

ബിനീഷ് കോടിയേരിയെയാണ് എനിക്ക് ഇഷ്ടമായത്.

തന്നെ അറസ്റ്റ് ചെയ്ത ഇഡി തൻ്റെ വീട് റെയ്ഡ് ചെയ്തപ്പോൾ വിദഗ്ധമായി കൈയ്യൊഴിഞ്ഞ

വിജയൻറെ മകളുടെ കേസിൽ റെയ്ഡ് ചെയ്യാൻ വന്നവരെ അക്രമിച്ചവരെ തടയാൻ കാണിച്ച ആ മനസ്സുണ്ടല്ലോ.അത് കാണാതെ പോകരുത്.

ശരിയായ കോടിയേരി രക്തം. പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി. പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി. നേതാവിന് വേണ്ടി ജീവൻ കൊടുക്കാൻ തയ്യാറാകുന്ന അടിമകൾ ഇതും മറക്കരുത്"

News Malayalam 24x7
newsmalayalam.com