

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡില്‍ പ്രതികരിച്ച് എംപി എ.എ. റഹീം. ബിജെപി ഇഡിയെ രാഷ്ട്രീയ ടൂള്‍ ആക്കുന്നുവെന്നുവെന്നും പിണറായിയെ ഇ.ഡിക്ക് വേട്ടയാടന്‍ വിട്ടുകൊടുത്താല്‍ കോണ്‍ഗ്രസിന് വലിയ വില കൊടുക്കേണ്ടിവരുമെന്നും റഹീം പറഞ്ഞു.
രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നപ്പോഴെല്ലാം പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തത് എന്ന് ചോദിച്ചിരുന്നു. ഇഡി വരാത്തതിലെ വലിയ വിഷമം രാഹുല്‍ പ്രകടിപ്പിച്ചിരുന്നു. ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നവരെ ഇഡിക്ക് വേട്ടയാടാന്‍ ഇട്ട് കൊടുക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത് എന്നും റഹീം പറഞ്ഞു.
ഇഡി കേന്ദ്രത്തിന്റെ ഉപകരണമാണ്. ഇഡി ആരെ വേട്ടയാടിയാലും സിപിഐഎമ്മിന് കൃത്യമായ നിലപാടുണ്ട്. എന്നാല്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്നും റഹീം ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയതിനെതിരെ പ്രതിഷേധിച്ച ആളാണ് താന്‍. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന റെയ്ഡിനെതിരെ ഒരക്ഷരം മുഖ്യമന്ത്രി മിണ്ടിയില്ല.
ഇഡി ബിജെപിയുടെ രാഷ്ട്രീയ ടൂളാണ്. രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ടപ്പോള്‍ ആദ്യം തെരുവിലിറങ്ങിയത് ഡിവൈഎഫ്‌ഐയാണ്. ഇന്‍ഡ്യാ മുന്നണിയുടെ ഐക്യം നഷ്ടപ്പെടുന്നുണ്ടെങ്കില്‍ മറുപടി പറയേണ്ടത് രാഹുല്‍ ഗാന്ധി അത് ഇഡിക്കെതിരെയായിരുന്നു. മുഖ്യമന്ത്രി സതീശന്‍ സന്തോഷേേത്താടെ ഉറങ്ങിയ ദിവസമായിരുന്നു ഇന്നലെ. മുഖ്യമന്ത്രിയുടെ ഡല്‍ഹി കൂടിക്കാഴ്ചയുടെ ഉദ്ദേശ്യമെന്തായിരുന്നു എന്നും റഹീം ചോദിച്ചു.
ഇഡിയുടെത് രാഷ്ട്രീയ നാടകമാണ്. പിണറായിയെ ഇഡിക്ക് വേട്ടയാടന്‍ വിട്ടുകൊടുത്താല്‍ കോണ്‍ഗ്രസിന് വലിയ വില കൊടുക്കേണ്ടിവരും. റെയ്ഡ് നടത്തി എന്ത് രേഖയാണ് പിടിച്ചെടുത്തത്? ബാങ്ക് വിവരങ്ങള്‍ എടുക്കാന്‍ എന്തിനാണ് ഏഴ് മണിക്കൂര്‍? ഇഡിയുടെത് രാഷ്ട്രീയ നാടകമായിരുന്നുവെന്നും റഹീം പ്രതികരിച്ചു.
പ്രവര്‍ത്തകരുടെത് വൈകാരിക പ്രകടനമാണെന്നും അക്രമം ദൗര്‍ഭാഗ്യകരമാണെന്നും റഹീം പ്രതികരിച്ചു. സംഘപരിവാര്‍ ഇഡിയുടെ വേഷത്തില്‍ പിണറായിയുടെ വീട്ടില്‍ കയറി. കേസുകള്‍ നിയമപരമായി നേരിടും. വീണ അന്വേഷണത്തോട് സഹകരിച്ചിട്ടുണ്ട്. എന്ത് നേടാനായിരുന്നു റെയിഡെന്നും അദ്ദേഹം ചോദിച്ചു.