

കൊച്ചി: നീറ്റ് ക്രമക്കേടിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ നാളെ പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു. പ്രതിഷേധത്തിൽ ആയിരക്കണക്കിന് വിദ്യാർഥികൾ പങ്കെടുക്കും. സിബിഎസ്ഇ, നീറ്റ് പരീക്ഷയിൽ അഴിമതി നടന്നിട്ടുണ്ട്.
എം.ജി സർവകലാശാല താൽകാലിക വിസി നിയമനം നടന്നത് 31 ന് ശേഷമാണ്. 26 ന് സെനറ്റ് യോഗം റദ്ദാക്കിയത് ആരാണെന്നും സഞ്ജീവ് ചോദിച്ചു. താൽകാലിക വിസി നിയമനത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി പേര് നൽകാത്തത് എന്ത് കൊണ്ടെന്നും അദ്ദേഹം ചോദിച്ചു.
എംജി സർവകലാശാലയിലും കോൺഗ്രസ് -ബിജെപി ഡീൽ നടന്നു. പിണറായി സർക്കാരിൻ്റെ കാലത്ത് ഒരു സംഘപരിവാർ വിസിയും ഉണ്ടായിട്ടുണ്ടോയെന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.
സെനറ്റ് അംഗങ്ങൾ പോലും സംഘപരിവാർ ആണ്. കാലിക്കറ്റ് വിസി നിയമിച്ചത് നിലവിലെ ഗവർണറാണ്. സർവകലാശാലയിൽ നടക്കുന്നത് വീതംവയ്പ്പാണെന്നും പി.എസ്. സഞ്ജീവ് പറഞ്ഞു.