ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളന വേദിയിലെത്തി കെ. ഇ. ഇസ്മയിൽ. എൻ്റെ പാർട്ടിയുടെ സമ്മേളനമാണെന്നും, എന്നെ ഞാനാക്കിയ പാർട്ടിയാണെന്നും ഇസ്മയിൽ പറഞ്ഞു. എന്നെ സ്നേഹിക്കുന്ന ധാരാളം സഖാക്കളുണ്ട്. അവരെ കാണാനാണ് എത്തിയത് എന്ന് കെ. ഇ. ഇസ്മയിൽ വ്യക്തമാക്കി.
സിപിഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നേതൃത്വം വിലക്കിയെന്ന് പറഞ്ഞുകൊണ്ട് സിപിഐ നേതാവ് കെ. ഇ. ഇസ്മയിൽ വൈകാരിക പോസ്റ്റ് പങ്കുവച്ചിരുന്നു. നേതൃത്വത്തിൻ്റെ വിലക്കിൽ ദുഃഖമുണ്ടെന്നും, അത്രമേൽ വേദനപ്പിക്കുന്ന ഒന്നാണ് ഇതെന്നും കെ. ഇ. ഇസ്മയിൽ ഫേസ്ബുക്കിൽ അഭിപ്രായം പങ്കുവച്ചിരുന്നു.