2025ലെ എഴുത്തച്ഛൻ പുരസ്കാരം കവി കെ.ജി. ശങ്കരപ്പിള്ളയ്ക്ക്

5 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
K G Sankara Pillai
Published on

തിരുവനന്തപുരം: 2025ലെ എഴുത്തച്ഛൻ പുരസ്കാരം കവി കെ.ജി. ശങ്കരപ്പിള്ളയ്ക്ക്. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. എൻ.എസ്. മാധവൻ, കെ.ആർ. മീര, കെ.എം. അനിൽ, പ്രൊഫ. സി. പി. അബൂബക്കർ എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

സമകാലിക രാഷ്‌ട്രീയ സംഭവങ്ങളോട് ശക്തമായി പ്രതികരിക്കുമ്പോൾ തന്നെ,ഭാവപരമായ ഔന്നിത്യം പുലർത്തുന്ന കവിതകളാണ് അദ്ദേഹത്തിൻ്റെത് എന്ന് പുരസ്കാര പ്രഖ്യാപന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞു. മലയാള സാഹിത്യത്തെ സാമാന്യമായും കവിതാ സാഹിത്യത്തെ സവിശേൽമായി സമ്പന്നമാക്കുന്നതിന് ശ്രദ്ധേയമായ സംഭവന നൽകാൻ കെ.ജി. ശങ്കരപ്പിള്ളയ്ക്ക് സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

K G Sankara Pillai
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി.ഡി. സതീശൻ; തട്ടിപ്പെന്ന് പറയുന്നത് സ്വന്തം ശീലം കൊണ്ടെന്ന് മുഖ്യമന്ത്രി

1947 ൽ കൊല്ലം ചവറയിലാണ് കെ.ജി. ശങ്കരപ്പിള്ള ജനിച്ചത്. ചവറ ശങ്കരമംഗലം കാമൻകുളങ്ങര ഗവൺമെൻ്റ് എൽപി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കൊല്ലം എസ്.എൻ. കോളേജിലെ പഠനം പൂർത്തിയാക്കിയതിന് പിന്നാലെ 1971 മുതൽ കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ മലയാളവിഭാഗം അധ്യാപകനായി പ്രവർത്തിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ പ്രിൻസിപ്പൽ ആയി വിരമിച്ചു.

K G Sankara Pillai
വീണ്ടും അനാസ്ഥ! കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഭാര്യയെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി തടവുകാരൻ; പ്രതിയുടെ സെല്ലിൽ മൊബൈൽ ഫോൺ കണ്ടെത്തി

പ്രസക്തി, സമകാലീന കവിത തുടങ്ങിയപ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ ആയിരുന്നു. കൊച്ചിയിലെ വൃക്ഷങ്ങൾ, കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾ, ബംഗാൾ, അയോദ്ധ്യ, ആനന്ദൻ, കഷണ്ടി, ഊർമിള, രമണൻ, നന്നങ്ങാടികൾ, പ്രാർത്ഥിക്കുന്നെങ്കിൽ ഇങ്ങനെ എന്നിവയാണ് പ്രധാന കൃതികൾ.

1998ലെ കേരള സാഹിത്യ അക്കാദമി അവാർഡ്, 2002ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, 2020ലെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്‌കാരം, എന്നി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com