പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ എന്ന് സൂചന. വിദേശത്തുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയ ശേഷമാകും പ്രഖ്യാപനമുണ്ടാകുക. കാലാവധി കഴിഞ്ഞതുകൊണ്ടാണ് പി.എസ്. പ്രശാന്തിനെ നീക്കുന്നതെന്നാണ് ദേവസ്വം മന്ത്രി വി.എൻ. വാസവൻ്റെ വിശദീകരണം.
അതേസമയം, വി.എൻ. വാസവൻ്റെ രാജി ആവശ്യപ്പെട്ട് ഈ മാസം 12ന് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും.