''രാഹുലിനെതിരായ ശബ്ദരേഖ മിമിക്രിക്കാര്‍ ചെയ്തതാണോ എന്ന് പരിശോധിക്കണം, ആരോപണങ്ങളില്‍ കഴമ്പില്ലെങ്കില്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കും''

വിവാദത്തിന് പിന്നില്‍ പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും കെ. മുരളീധരൻ
''രാഹുലിനെതിരായ ശബ്ദരേഖ
 മിമിക്രിക്കാര്‍ ചെയ്തതാണോ എന്ന് പരിശോധിക്കണം, ആരോപണങ്ങളില്‍ കഴമ്പില്ലെങ്കില്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കും''
Published on

ലൈംഗിക വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിക്കാന്‍ വിചിത്ര വാദവുമായി കെ. മുരളീധരന്‍. പുറത്ത് വന്ന ഫോണ്‍ സംഭാഷണം മിമിക്രക്കാര്‍ ചെയ്തതാണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യം.

വിവാദത്തിന് പിന്നില്‍ പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഇപ്പോള്‍ പറയുന്നില്ല. ആരോപണങ്ങള്‍ പൊലീസും കോടതിയും അന്വേഷിക്കട്ടെ. ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പില്ലെങ്കില്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കുമെന്നും കെ. മുരളീധരന്‍ പറഞ്ഞു.

''രാഹുലിനെതിരായ ശബ്ദരേഖ
 മിമിക്രിക്കാര്‍ ചെയ്തതാണോ എന്ന് പരിശോധിക്കണം, ആരോപണങ്ങളില്‍ കഴമ്പില്ലെങ്കില്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കും''
പഞ്ചായത്ത് പ്രസിഡന്റ് അപവാദം പറഞ്ഞുണ്ടാക്കി, ഇന്നലെ തൊട്ട് കരച്ചിലായിരുന്നു; ആര്യനാട് വാര്‍ഡ് മെമ്പറുടെ ആത്മഹത്യയില്‍ ഭര്‍ത്താവ്

കോണ്‍ഗ്രസ് ഇപ്പോള്‍ പ്രതിരോധത്തിലല്ല. രാഹുല്‍ ആണ് കാര്യങ്ങള്‍ വിശദീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. രാഹുലിനെതിരായ നടപടി മാതൃകാപരം. പാലക്കാട് എംപിയും ഷാഫി പറമ്പിലും ഉണ്ട്. മണ്ഡലത്തില്‍ യാതൊരു കുറവും ഉണ്ടാകില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു.

ഉമ തോമസിന് എതിരെ സൈബര്‍ ആക്രമണം നടത്തുന്നത് മൂടുതാങ്ങികളാണെന്നും അവരുടെയൊക്കെ മാതാപിതാക്കള്‍ കല്യാണം കഴിക്കും മുമ്പ് ഉമ കെഎസ്‍യുക്കാരി എന്നും കെ. മുരളീധരന്‍ പറഞ്ഞു.

ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതടക്കമുള്ള ശബ്ദ സന്ദേശമാണ് രാഹുല്‍ മാങ്കൂട്ടത്തിലും യുവതിയും നടത്തിയ ഫോണ്‍ സംഭാഷണത്തിലുള്ളത്. പുറത്തുവന്ന വന്ന ശബ്ദരേഖയില്‍ ഗര്‍ഭിണിയായ യുവതിയെ നിര്‍ബന്ധിച്ച് രാഹുല്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ ആവശ്യപ്പെടുന്നതായി കേള്‍ക്കാം. കുട്ടിയുമായി ഒരു വൈകാരിക അടുപ്പം തോന്നിയെന്ന് യുവതി പറയുമ്പോള്‍ അത് തനിക്ക് ഭാവിയില്‍ പ്രശ്നമാകുമെന്നും രാഹുല്‍ പറയുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com