"സ്‌നേഹ തള്ളല്‍ ആയാലും തല്ലല്‍ ആയാലും തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്യും"; തുറന്നടിച്ച് കെ. മുരളീധരന്‍

പുതുയുഗ യാത്രയുടെ കുറ്റ്യാടിയിലെ പിടിവലിയിൽ വിമർശനവുമായി കെ. മുരളീധരൻ
"സ്‌നേഹ തള്ളല്‍ ആയാലും തല്ലല്‍ ആയാലും 
തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്യും"; തുറന്നടിച്ച് കെ. മുരളീധരന്‍
Source: News Malayalam 24x7
Published on
Updated on

തൃശൂർ: പുതുയുഗ യാത്രയുടെ കുറ്റ്യാടിയിലെ പിടിവലിയിൽ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സ്നേഹ തള്ളൽ ആയാലും സ്നേഹത്തല്ലൽ ആയാലും തെരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്ന് മുരളീധരൻ തുറന്നടിച്ചു. ഈ പ്രവണത അവസാനിപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് വിജയമാണ് മുഖ്യമെന്നും മുരളീധരൻ പറഞ്ഞു. ചാനലിൽ മുഖം കാണിക്കാൻ തള്ളുന്നവരോട് ജനത്തിന് പരിഹാസം എന്നും കെ. മുരളീധരൻ കുറ്റപ്പെടുത്തി. കുറ്റ്യാടിയിലെ പുതുയുഗ യാത്ര വേദിയിലുണ്ടായത് സ്നേഹത്തള്ളലാണ് എന്നായിരുന്നു കോഴിക്കോട് ഡിസിസി പ്രസിഡണ്ട് അഡ്വ. പ്രവീൺകുമാറിൻ്റെ വിശദീകരണം. ഇതൊക്കെ കുടുംബത്തിലുണ്ടാകുന്ന പോലെയുള്ള കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചിരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണ വേദിയിലാണ് കഴിഞ്ഞ ദിവസം നാടകീയരംഗങ്ങൾ അരങ്ങേറിയത്. തന്നെ പ്രസംഗിക്കാൻ വിളിക്കുന്ന ജില്ലാ നേതാവ് പ്രമോദ് കക്കട്ടിലിനെ ഷാഫി പറമ്പിൽ തടയാൻ ശ്രമിക്കുന്നതിൻ്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. പത്ത് മണിക്കാണ് കുറ്റ്യാടിയിലെ സ്വീകരണപരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ 11.30ഓടെയാണ് പരിപാടി ആരംഭിച്ചത്. നിശ്ചയിച്ച സമയത്തും പരിപാടി തുടങ്ങാൻ വൈകിയതിനാൽ വേദിയിലുള്ള മറ്റ് നേതാക്കളൊന്നും പ്രസംഗിക്കേണ്ടതില്ലെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നു.

"സ്‌നേഹ തള്ളല്‍ ആയാലും തല്ലല്‍ ആയാലും 
തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്യും"; തുറന്നടിച്ച് കെ. മുരളീധരന്‍
കല്ലേപ്പലകയിൽ മാത്രം പഠിച്ചാൽ മതിയോ? ചെന്നിത്തലയുടേത് കുട്ടികൾക്കെതിരെയുള്ള പോർവിളി; വിദ്യാർഥികളോട് മാപ്പു പറയണം: വി. ശിവൻകുട്ടി

വേദിയിലെത്തിയതോടെ പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗം ആരംഭിച്ചു. പിന്നാലെ ഷാഫി പറമ്പിൽ സംസാരിക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. ഇതോടെ പ്രമോദ് കക്കട്ടിൽ ഷാഫിയെ ക്ഷണിക്കാൻ മൈക്കിന് മുന്നിലെത്തി. എന്നാൽ താനിപ്പോൾ പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞ് ഷാഫി ഒഴിഞ്ഞ് മാറുകയും ചെയ്തു. വടകരയിലെ സ്വീകരണപരിപാടിയിൽ സംസാരിക്കേണ്ടതിനാലും, സമയക്കുറവുള്ളതും കൊണ്ടുമാണ് സംസാരിക്കാതെ ഇരുന്നത് എന്നായിരുന്നു ഷാഫിയുടെ പ്രതികരണം.

Related Stories

"ആഹാരത്തിന് രാഷ്ട്രീയമില്ല, ഭക്ഷണം ആര് കൊടുത്താലും വിഷയമല്ല"; പൊതിച്ചോറ് വിവാദത്തില്‍ മലക്കംമറിഞ്ഞ് ആരോഗ്യമന്ത്രി
മന്ത്രി കെ. മുരളീധരൻ
വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവ്: മുഖ്യമന്ത്രിക്കെതിരെ സ്പീക്കർ, സതീശനൊപ്പം ഉറച്ച് മുരളീധരൻ, സർക്കാരിൻ്റെ കൂട്ടുത്തരവാദിത്തം പോയെന്ന് എ.കെ. ബാലൻ
"കെ. മുരളീധരൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തുന്നു"; റീൽസും വീണമീട്ടലും പരാമർശത്തെ വിമർശിച്ച് വി. ശിവൻകുട്ടി
News Malayalam 24x7
newsmalayalam.com