പത്തനംതിട്ട: യുഡിഎഫിൻ്റെ വിശ്വാസ സംരക്ഷണ സംഗമത്തിൽ പങ്കെടുത്ത് കെ. മുരളീധരൻ. പരിപാടി തുടങ്ങി ആറാം മണിക്കൂറിന് ശേഷമാണ് കെ. മുരളീധരൻ പന്തളത്ത് എത്തിയത്. ക്യാപ്റ്റൻ മുങ്ങി എന്ന പ്രചരണം മാധ്യമങ്ങൾ നടത്തി. കോൺഗ്രസിൽ പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകും. അവയൊന്നും യുഡിഎഫിന്റെ വിജയത്തെ ഒരു ശതമാനം പോലും ബാധിക്കില്ലെന്നും കെ. മുരളീധരൻ പന്തളത്തെ വേദിയിൽ പറഞ്ഞു.
"വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ യുഡിഎഫ് എന്നും വിശ്വാസികൾക്കൊപ്പമാണ്. പാർട്ടി ആവശ്യപ്പെടുന്നത് കോടതി മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണം ആണ്. ഈ അന്വേഷണത്തിൽ തൃപ്തിയില്ല. ഈ അന്വേഷണത്തിൽ തൃപ്തിയില്ല. മന്ത്രി വി.എൻ. വാസവൻ രാജി വെക്കണം. ദേവസ്വം ബോർഡ് പിരിച്ച് വിടണം. 2017 മുതലുള്ള ദേവസ്വം ബോർഡുകളെ പറ്റി അന്വേഷിക്കണം", കെ. മുരളീധരൻ.
ഈ വിഷയത്തിൽ ഏതെങ്കിലും ആർഎസ്എസുകാർ ഒരു ദിവസം എങ്കിലും ജയിലിൽ കിടന്നോ എന്നും അവരല്ലേ ഹിന്ദുക്കളുടെ മൊത്ത കച്ചവടക്കാരെന്നും കെ. മുരളീധരൻ ചോദിച്ചു. ഇതിനെല്ലാം മുഖ്യമന്ത്രി കൂട്ടുനിന്നാൽ കൈക്കോ കാലിനോ പരിക്ക് ഏൽക്കും. ഇല്ലെങ്കിൽ കണ്ണിന്റെ കാഴ്ച കുറയും. അല്ലെങ്കിൽ ചിത്തഭ്രമം ബാധിക്കുമെന്നും കെ. മുരളീധരൻ.
മകനും മകളും മുഖ്യമന്ത്രിയും പല കേസുകളിലും പ്രതികളാണ്. ഇനി ഭാര്യ മാത്രമാണ് പ്രതി ആകാൻ ഉള്ളത്. പിണറായി സർക്കാർ സ്റ്റണ്ടും സെക്സും നിറഞ്ഞ സിനിമയായി മാറുന്നുവെന്ന് കെ മുരളീധരൻ്റെ ആക്ഷോപം. വാവര് കൊള്ളക്കാരൻ ആണെന്ന് ബിജെപി സംഗമത്തിൽ ഒരു ആസാമി പറഞ്ഞു. ഭാവനയും അയ്യപ്പനെയും രണ്ടാക്കി വർഗീയ മുതലെടുപ്പിന് സഹായിച്ചത് എൽഡിഎഫ് ആണെന്നും കെ. മുരളീധരൻ പറഞ്ഞു.
പുനഃസംഘടനയെ ചൊല്ലി ഇടഞ്ഞ കെ. മുരളീധരൻ കെപിസിസിയുടെ അനുനയത്തിന് വഴങ്ങിയാണ് യുഡിഎഫ് വേദിയിലെത്തിയത്. നോമിനിയെ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ഉറപ്പ് നൽകിയതോടെയാണ് പന്തളത്തെ വിശ്വാസ സംരക്ഷണ യോഗത്തിൽ കെ. മുരളീധരൻ എത്തിയത്.