തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി പ്രളയത്തിൽ മുഖം നഷ്ടപ്പെട്ടതോടെ കടുത്ത നടപടിയിലേക്ക് കോൺഗ്രസ്. ബ്രഹ്മാസ്ത്രം പ്രയോഗിക്കാൻ സമയമായി. രാഹുൽ പൊതുരംഗത്ത് പ്രവർത്തിക്കാൻ യോഗ്യനല്ലെന്നും പുകഞ്ഞ കൊള്ളി പുറത്തെന്നും മുരളീധരൻ കടുപ്പിച്ച് പറഞ്ഞു.
രാഹുലിനെ പിന്തുണയ്ക്കുന്നവർക്കും പാർട്ടിക്ക് പുറത്തുപോകാം. പാർട്ടിയുടെ അന്തസ് കാത്ത് സൂക്ഷിക്കണമെന്നാണ് നിലപാട് എന്നും മുരളീധരൻ വ്യക്തമാക്കി. രാഹുലും പാർട്ടിയുമായുള്ള പൊക്കിൾക്കൊടി ബന്ധം അവസാനിപ്പിച്ചെന്നും, രാഹുലിനെ പാർട്ടി ഏൽപ്പിച്ചത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് എന്നും അല്ലാതെ മതിൽ ചാടാൻ അല്ലെന്നും മുരളീധരൻ പറഞ്ഞു. ഇതാദ്യമായാണ് രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ഒരു മുതിർന്ന നേതാവ് പരസ്യമായി ആവശ്യപ്പെടുന്നത്.