

തിരുവനന്തപുരം: വയനാട് മെഡിക്കൽ കോളേജ് മാനന്തവാടി തന്നെ വരണമെന്നാണ് ആഗ്രഹമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. സ്ഥലം കിട്ടിയില്ലെങ്കിൽ മാത്രം മാറ്റം വരുത്തുകയുള്ളൂ.
ഒരുവർഷത്തിനുഉള്ളിൽ നടപടി ആയില്ലെങ്കിൽ അംഗീകാരം നഷ്ടപ്പെടും. അംഗീകാരം നഷ്ടപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകാൻ അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മടക്കിമലയിൽ സൗജന്യമായി സർക്കാരിന് ലഭിച്ച ഭൂമി ആശുപത്രി ആവശ്യങ്ങൾക്ക് തന്നെ ഉപയോഗിക്കും.
ആശുപത്രി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് ഉടമ സൗജന്യമായി ഭൂമി അനുവദിച്ചത്. വണ്ടാനം മെഡിക്കൽ കോളജിൽ അനധികൃത നിയമനം നടന്നു എന്ന ജി.സുധാകരൻ്റെ ആരോപണത്തെ കുറിച്ച് അന്വേഷിക്കും. ജി. സുധാകരൻ ചില പരാതികൾ ഉന്നയിച്ചിട്ടുണ്ട്. ഈമാസം 18 ന് നേരിട്ട് വണ്ടാനം മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തും. സന്ദർശനത്തിന് ശേഷം നടപടികൾ സ്വീകരിക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു.