തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ലഭിച്ച പുതിയ ബലാത്സംഗ പരാതി ഡിജിപിക്ക് അയച്ചെന്ന് കെ. മുരളീധരൻ. കെപിസിസി പ്രസിഡൻ്റിനെ വിളിച്ച് അന്വേഷിച്ചു. പരാതിയിൽ പേര് വിവരങ്ങൾ ഇല്ല. നിലവിൽ അന്വേഷിക്കുന്ന അതേ വിഷയമാണ് പരാതി രൂപത്തിൽ കിട്ടിയത്. അതിജീവിത എന്ന നിലയിൽ പാർട്ടിക്ക് ചെയ്യാവുന്ന കാര്യം ചെയ്തു. അന്വേഷണവുമായി പൊലീസുമായും സഹകരിക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു.
സർക്കാരിന് അതിജീവതയെ സംരക്ഷിക്കണമെന്ന് അല്ല. എംഎൽഎ ഒളിവിൽ ആയത് ഞങ്ങളുടെ ഉത്തരവാദിത്തമല്ലെന്നും കെ. മുരളീധരൻ. രാഹുലിനെ കണ്ടെത്തേണ്ടത് പൊലീസാണ്. ചെയ്ത പ്രവൃർത്തിയുടെ ഫലമായി രാഹുലിനെ സസ്പെൻഡ് ചെയ്തിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ചീത്ത പേരുണ്ടാക്കിയ സാഹചര്യത്തിലാണ് സസ്പെൻഡ് ചെയ്തതെന്നും കെ. മുരളീധരൻ പറഞ്ഞു.