ആണുങ്ങളുടെ സർക്കാരാണെങ്കിൽ നടപടിയെടുക്കും, അങ്ങനെയൊരു സർക്കാർ ഇവിടെയുണ്ടോ? : കെ . സുധാകരൻ

നിയമപോരാട്ടത്തിൽ മാത്യു കുഴൽനാടന് പിന്തുണയെന്നും, യുഡിഎഫ് സർക്കാർ നിലപാട് കടുപ്പിക്കണമെന്നാണ് തൻ്റെ അഭിപ്രായമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
ആണുങ്ങളുടെ സർക്കാരാണെങ്കിൽ നടപടിയെടുക്കും, അങ്ങനെയൊരു സർക്കാർ ഇവിടെയുണ്ടോ? : കെ . സുധാകരൻ
Published on: 
Updated on: 

കണ്ണൂർ: പിണറായി വിജയന് സമൻസ് അയച്ച ഇ.ഡി നീക്കത്തോട് പ്രതികരിക്കവെ സ്ത്രീ വിരുദ്ധ പരാമർശവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ. വിഷയത്തിൽ സംസ്ഥാന സർക്കാരിൻ്റെ നിലപാടുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ആണുങ്ങളുടെ സർക്കാരാണെങ്കിൽ, നടപടിയെടുക്കും എന്ന് മറുപടി. അങ്ങനെയൊരു സർക്കാർ ഇവിടെയുണ്ടോ എന്ന് അറിയില്ലെന്നും സുധാകരൻ പറഞ്ഞു. നിയമപോരാട്ടത്തിൽ മാത്യു കുഴൽനാടന് പിന്തുണയെന്നും, യുഡിഎഫ് സർക്കാർ നിലപാട് കടുപ്പിക്കണമെന്നാണ് തൻ്റെ അഭിപ്രായമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

ആണുങ്ങളുടെ സർക്കാരാണെങ്കിൽ നടപടിയെടുക്കും, അങ്ങനെയൊരു സർക്കാർ ഇവിടെയുണ്ടോ? : കെ . സുധാകരൻ
യുവസംവിധായകൻ ബെൽരാജ് കളരിക്കൽ അന്തരിച്ചു; മരണം ആദ്യ വെബ്‌സീരീസായ 'കാപ്പി സ്ക്വാഡ്' റിലീസിന് പിന്നാലെ

സിഎംആർഎൽ - എക്സാലോജിക് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെടുന്ന ഇ.ഡി സമൻസ് പ്രതിപക്ഷ നേതാവിൻ്റെ വീടിന് മുന്നിൽ പതിച്ചു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വീട്ടിൽ പൊലീസുകാർക്കൊപ്പം എത്തിയാണ് ഇ.ഡി ഉദ്യോഗസ്ഥർ സമൻസ് പതിച്ചത്. പിണറായി വിജയനെ ചോദ്യം ചെയ്യാനായി പ്രത്യേക ചോദ്യവലി അടക്കം തയ്യാറാക്കി നീക്കങ്ങൾ കടുപ്പിക്കുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

ആണുങ്ങളുടെ സർക്കാരാണെങ്കിൽ നടപടിയെടുക്കും, അങ്ങനെയൊരു സർക്കാർ ഇവിടെയുണ്ടോ? : കെ . സുധാകരൻ
"പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ"; പിണറായി വിജയനെതിരായ ഇ.ഡി നടപടിയെ വിമർശിച്ച് എം.എ. ബേബി

പ്രതിപക്ഷ നേതാവ് നാടുവിട്ട് പോയിട്ടില്ല എന്നാണ് സിപിഐഎം നേതൃത്വത്തിൻ്റെ പ്രതികരണം. ഇ.ഡി റിപ്പോർട്ടും ശേഷം ഇപ്പോൾ കിട്ടിയ സമൻസും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെയും സിപിഐഎമ്മിൻ്റെയും നിലപാട്. സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിലാണ് ഇ.ഡി യുടെ അസാധാരണ നീക്കമെന്ന് വി. ശിവൻകുട്ടി പ്രതികരിച്ചു.

News Malayalam 24x7
newsmalayalam.com