"പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ"; പിണറായി വിജയനെതിരായ ഇ.ഡി നടപടിയെ വിമർശിച്ച് എം.എ. ബേബി

പ്രതിപക്ഷ പാർട്ടി നേതാക്കളെ വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു എന്നാരോപിച്ച എം.എ ബേബി ഇ.ഡി എന്നാൽ "Extended Dept of BJP Govt" എന്നാണെന്നും പരിഹസിച്ചു.
"പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ"; പിണറായി വിജയനെതിരായ ഇ.ഡി നടപടിയെ വിമർശിച്ച് എം.എ. ബേബി
Published on: 
Updated on: 

തൃശൂർ: പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരായ ഇഡി നടപടിയെ വിമർശിച്ച് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി. പിണറായിക്കെതിരായ ഇ.ഡി നടപടി പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന പോലെയെന്ന് എം.എ.ബേബി പറഞ്ഞു. ഒരുപാട് കെട്ടിച്ചമച്ച ആരോപണങ്ങളെ അഭിമുഖീകരിച്ച നേതാവാണ് പിണറായി. ഇത് നേരിടാനും മറികടക്കാനും അദ്ദേഹത്തിനും സിപിഐഎമ്മിനും കഴിയും.

"പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ"; പിണറായി വിജയനെതിരായ ഇ.ഡി നടപടിയെ വിമർശിച്ച് എം.എ. ബേബി
തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; അയ്യനെ തൊഴുത് മടങ്ങി മുഖ്യമന്ത്രി

ഈ സാഹചര്യത്തെ നിയമപരമായും രാഷ്ട്രീയപരമായും അഭിമുഖീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടി നേതാക്കളെ വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു എന്നാരോപിച്ച എം.എ ബേബി ഇ.ഡി എന്നാൽ "Extended Dept of BJP Govt" എന്നാണെന്നും പരിഹസിച്ചു.

സിഎംആർഎൽ - എക്സാലോജിക് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെടുന്ന സമൻസ് ഇ.ഡി ഇന്ന് പ്രതിപക്ഷ നേതാവിൻ്റെ വീടിന് മുന്നിൽ പതിച്ചു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വീട്ടിൽ പൊലീസുകാർക്കൊപ്പം എത്തിയാണ് ഇഡി ഉദ്യോഗസ്ഥർ സമൻസ് പതിച്ചത്. എന്നാൽ പ്രതിപക്ഷ നേതാവ് നാടുവിട്ട് പോയിട്ടില്ല എന്നാണ് ഈ സംഭവത്തിൽ സിപിഐഎം നേതൃത്വത്തിൻ്റെ പ്രതികരണം. അതേസമയം പിണറായി വിജയനെ ചോദ്യം ചെയ്യാനായി പ്രത്യേക ചോദ്യാവലി അടക്കം തയ്യാറാക്കി നീക്കങ്ങൾ കടുപ്പിക്കുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

ഈ മാസം ഇരുപത്തി മൂന്നാം തീയതിയാണ് സി എം ആർ എൽ എക്‌സാലോജിക് പണമിടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഇ ഡി സമൻസ് നൽകിയത്. തപാൽ മുഖേന സമൻസ് നൽകിയതിന് പിന്നാലെയാണ് തിരുവനന്തപുരത്തെ വാടക വീട്ടിൽ നേരിട്ട് ഇ. ഡി സംഘം എത്തിയത്. ഒൻപത് മണിയോടെ എത്തിയ ഉദ്യോഗസ്ഥർ നോട്ടീസ് പിണറായി വിജയന്റെ സ്റ്റാഫ് അംഗങ്ങൾക്ക് കൈമാറിയെങ്കിലും സ്വീകരിച്ചില്ല. ഇതോടെ മ്യൂസിയും പൊലീസിന്റെ സാനിദ്ധ്യത്തിൽ വീടിനു മുന്നിൽ സമൻസ് പതിപ്പിച്ചതിന് ശേഷം ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. ഇ.ഡിയുടെ ഈ നീക്കത്തിൽ സിപിഐഎം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

കേരളത്തിൻ്റെ പ്രതിപക്ഷ നേതാവ് നാടുവിട്ട് പോയിട്ടില്ലെന്നും സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിലാണ് ഇ ഡി യുടെ അസാധാരണ നീക്കമെന്നും വി ശിവൻകുട്ടി പ്രതികരിച്ചു. ഇരുപത്തി മൂന്നാം തീയതി കൊച്ചിയിൽ ഇ.ഡി ആസ്ഥാനത്ത് നടക്കുന്ന ചോദ്യം ചെയ്യലിന് പിണറായി ഹാജരാകില്ലെന്നാണ് റിപ്പോർട്ട്. ഇഡി റിപ്പോർട്ടും ശേഷം ഇപ്പോൾ കിട്ടിയ സമൻസും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെയും സിപിഐഎമ്മിൻ്റെയും നിലപാട്.

"പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ"; പിണറായി വിജയനെതിരായ ഇ.ഡി നടപടിയെ വിമർശിച്ച് എം.എ. ബേബി
കിഫ്‌ബി ഫണ്ടിൽ ഭൂമി ഏറ്റെടുക്കൽ; കണ്ണൂരിൽ കിൻഫ്രക്കായി ഭൂമി ഏറ്റെടുത്തതിൽ ക്രമക്കേടെന്ന് വിജിലൻസ്

ചോദ്യം ചെയ്യലിനോട് നിസഹകരിച്ചാൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയും സംഘം നൽകുന്നുണ്ട്. പി.എ. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവരെയും ഇ.ഡി ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ഹവാലാ ഇടപാട് ആരോപണത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് എൻഫോഴ്സ്മെൻ്റ് നീങ്ങുമെന്ന സൂചനയുമുണ്ട്.

News Malayalam 24x7
newsmalayalam.com