കണ്ണൂരിൽ വീണ്ടും ആശയക്കുഴപ്പം? കെ. സുധാകരൻ്റെ സ്ഥാനാർഥിത്വത്തിൽ അനിശ്ചിതത്വം തുടരുന്നു

മാറ്റം വേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം.
കണ്ണൂരിൽ വീണ്ടും ആശയക്കുഴപ്പം? കെ. സുധാകരൻ്റെ സ്ഥാനാർഥിത്വത്തിൽ അനിശ്ചിതത്വം തുടരുന്നു
Published on
Updated on

ഡൽഹി: രാഷ്ട്രീയ കേരളത്തിൽ ഏറെ ചർച്ചാ വിഷയമായ കെ. സുധാകരൻ്റെ സ്ഥാനാർഥിത്വത്തിൽ വീണ്ടും ആശക്കുഴപ്പം. മാറ്റം വേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം. ഇളവ് അനുവദിക്കുന്നത് കീഴ്വഴക്കമാകുമെന്നാണ് നേതൃത്വത്തിൻ്റെ കണക്കുക്കൂട്ടൽ. സുധാകരന് സീറ്റ് നൽകിയാൽ കൂടുതൽ എംപി മാർക്ക് സീറ്റ് നൽകേണ്ടിവരുമെന്ന ആശങ്ക ഹൈക്കമാൻ്റിന് ഉണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുതൽ തന്നെ ചർച്ചകൾക്കും ദിവസങ്ങൾ നീണ്ട തർക്കങ്ങൾക്കും വഴിവെച്ച ഒന്നാണ് കെ. സുധാകരൻ്റെ സ്ഥാനാർഥിത്വം. എംപിമാര്‍ക്ക് മത്സരിക്കാന്‍ ഇത്തവണ അനുമതിയില്ലെന്നായിരുന്നു നേതൃത്വത്തിൻ്റെ നിലപാട്. എന്നാല്‍ മത്സരിക്കണമെന്ന കടുത്ത വാശിയിലായിരുന്നു കെ. സുധാകരന്‍. സുധാകരന്‍ പാര്‍ട്ടി വിടുമെന്നും മറ്റൊരു പാര്‍ട്ടി രൂപീകരിക്കുമെന്നുമുള്ള പ്രചാരണം അടക്കം വന്നിരുന്നു.

കണ്ണൂരിൽ വീണ്ടും ആശയക്കുഴപ്പം? കെ. സുധാകരൻ്റെ സ്ഥാനാർഥിത്വത്തിൽ അനിശ്ചിതത്വം തുടരുന്നു
"സീറ്റ് ഉറപ്പെന്ന് പറഞ്ഞ് കെ.സി. വിളിച്ചു"; രാജി പിൻവലിക്കാൻ അലോഷ്യസ് സേവ്യർ

ഇന്ന് നടന്ന ചർച്ചയ്ക്ക് പിന്നാലെ സുധാകരന് സീറ്റ് നൽകാൻ തീരുമാനമായെന്ന് തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാല്‍ കെ. സുധാകരന് സീറ്റ് നല്‍കാന്‍ തീരുമാനിച്ചതോടെ മത്സരിക്കുന്നില്ലെന്ന് നിലപാടെടുത്ത അടൂര്‍ പ്രകാശും നിലപാടില്‍ നിന്ന് പിന്മാറി. സുധാകരന് സീറ്റ് നല്‍കാന്‍ തീരുമാനിച്ചതോടെ നേരത്തെ മത്സരിക്കില്ലെന്ന് അറിയിച്ച് അടൂര്‍ പ്രകാശ് ഫേസ്ബുക്കിലിട്ട് കുറിപ്പ് പിന്‍വലിച്ച് കൊണ്ടാണ് അഭിപ്രായം അറിയിച്ചത്.

കണ്ണൂരിൽ വീണ്ടും ആശയക്കുഴപ്പം? കെ. സുധാകരൻ്റെ സ്ഥാനാർഥിത്വത്തിൽ അനിശ്ചിതത്വം തുടരുന്നു
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വിവാദമാകുന്നത് ദോഷം ചെയ്യും; സ്ഥാനാര്‍ഥി പട്ടിക വൈകുന്നതിനിടെ ഇടപെട്ട് മുസ്ലീം ലീഗ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com