നേതൃയോഗത്തിൽ ക്ഷണിച്ചില്ല; കെ. സുരേന്ദ്രൻ കലിപ്പിൽ; ബിജെപിയുടെ സെക്രട്ടറിയേറ്റ് ഉപരോധം ബഹിഷ്കരിച്ചു

ഇന്നലെ മാരാർ ഭവനിൽ നടന്ന യോഗങ്ങളിലേക്ക് വി. മുരളീധരനെയും കെ. സുരേന്ദ്രനെയും ക്ഷണിച്ചിരുന്നില്ല
കെ. സുരേന്ദ്രൻ
കെ. സുരേന്ദ്രൻ
Published on
Updated on

തിരുവനന്തപുരം: ബിജെപിയുടെ സെക്രട്ടേറിയേറ്റ് ഉപരോധം ബഹിഷ്കരിച്ച് മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇന്നലെ ചേർന്ന കോർ കമ്മിറ്റിയിലേക്കും നേതൃയോഗത്തിലേക്കും ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. തിരുവനന്തപുരത്ത് ഉണ്ടായിട്ടും ഇന്നലെ മാരാർ ഭവനിൽ നടന്ന യോഗങ്ങളിലേക്ക് വി. മുരളീധരനെയും കെ. സുരേന്ദ്രനെയും ക്ഷണിച്ചിരുന്നില്ല.

രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായെത്തിയതിന് പിന്നാലെ തൃശൂരിൽ നടന്ന യോഗത്തിലും ഇരുവരെയും ക്ഷണിക്കാതിരുന്നത് വലിയ വിവാദമായിരുന്നു. കേന്ദ്ര നേതൃത്വം ഇടപെട്ടാണ് അന്ന് പ്രശ്നം പരിഹരിച്ചത്.

കെ. സുരേന്ദ്രൻ
"കലാമണ്ഡലത്തിൽ കഴിവിനാണ് പ്രാധാന്യം"; മല്ലിക സാരാഭായിയുടെ പരാമർശത്തെ തള്ളി വൈസ് ചാൻസിലർ

നേതാക്കളെ ക്ഷണിക്കാത്തതിന് പിന്നിൽ ഗ്രൂപ്പ് പോരാണെന്നാണ് ആക്ഷേപം. ഇന്നലെ രാപ്പകൽ സമരം ആരംഭിച്ചപ്പോഴും സുരേന്ദ്രനെ ക്ഷണിച്ചിരുന്നില്ല. സമരം ചെയ്യുന്ന രാജീവ് ചന്ദ്രശേഖറിൻ്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു സുരേന്ദ്രൻ്റെ ബഹിഷ്കരണം.

കെ. സുരേന്ദ്രൻ
ഇനി കലുങ്കില്ല, കാപ്പി; 'SG COFFEE TIMES'- പുതിയ സംവാദ പരിപാടിയുമായി സുരേഷ് ഗോപി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com