'അഴിമതിയും ക്രമക്കേടും'; പാതിവഴിയിലായ കാലടി പഞ്ചായത്ത് ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണം; വിജിലന്‍സിന് പരാതി നല്‍കി പ്രതിപക്ഷം

12 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നടത്തിപ്പിലും സാമ്പത്തിക ഇടപാടുകളിലും ഗുരുതര വീഴ്ചകളുണ്ടെന്നാണ് എല്‍ഡിഎഫ് അംഗങ്ങളുടെ ആരോപണം.
'അഴിമതിയും ക്രമക്കേടും'; പാതിവഴിയിലായ കാലടി പഞ്ചായത്ത് ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണം; വിജിലന്‍സിന് പരാതി നല്‍കി പ്രതിപക്ഷം
Published on: 
Updated on: 

എറണാകുളം: ജില്ലയില്‍ പാതിവഴിയില്‍ പണി നിലച്ച കാലടി പഞ്ചായത്ത് ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മ്മാണത്തില്‍ അഴിമതിയും ക്രമക്കേടുകളും ആരോപിച്ച് പ്രതിപക്ഷം വിജിലന്‍സിന് പരാതി നല്‍കി. 12 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നടത്തിപ്പിലും സാമ്പത്തിക ഇടപാടുകളിലും ഗുരുതര വീഴ്ചകളുണ്ടെന്നാണ് എല്‍ഡിഎഫ് അംഗങ്ങളുടെ ആരോപണം.

കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. പഞ്ചായത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടായെങ്കിലും, നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയുണ്ടായില്ല. എംസി റോഡില്‍നിന്ന് 100 മീറ്റര്‍ ദൂരപരിധി പാലിക്കാതെയാണ് കെട്ടിടം നിര്‍മിക്കുന്നതെന്നും എം.സി റോഡ് നാലുവരി പാതയാക്കുമ്പോള്‍ കെട്ടിടത്തിന്റെ വലിയൊരു ഭാഗം പൊളിച്ചു നീക്കേണ്ടി വരുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. മോണിറ്ററിങ് കമ്മിറ്റി റിപ്പോര്‍ട്ടില്ലാതെയാണ് കഴിഞ്ഞ മൂന്ന് തവണയും നിര്‍മാണവുമായി ബന്ധപ്പെട്ട ബില്ലുകള്‍ പാസാക്കി നല്‍കിയതെന്നും പരാതിയിലുണ്ട്.

'അഴിമതിയും ക്രമക്കേടും'; പാതിവഴിയിലായ കാലടി പഞ്ചായത്ത് ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണം; വിജിലന്‍സിന് പരാതി നല്‍കി പ്രതിപക്ഷം
നാടിനെ നടുക്കിയ അരുംകൊല; പെൺകുട്ടി അടക്കം മൂന്ന് പേർ കസ്റ്റഡിയിൽ, പ്രതിയുമായി തെളിവെടുപ്പിന് കൊണ്ട് പോകുന്നതിനിടെ സംഘർഷം

പഞ്ചായത്തിന്റെ ബാലന്‍സ് ഷീറ്റ് പ്രകാരം 4.5 കോടി രൂപ സ്ഥിരനിക്ഷേപമുള്ളപ്പോള്‍ പദ്ധതിക്കായി 11 ശതമാനം പലിശയ്ക്ക് മൂന്ന് കോടി രൂപ വായ്പയെടുത്തത് പഞ്ചായത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതാണെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ ആരോപിക്കുന്നു.

വിഷയത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും ജോയിന്റ് ഡയറക്ടര്‍ക്കും പ്രതിപക്ഷം നിവേദനം നല്‍കിയിട്ടുണ്ട്. അതേസമയം, ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പൗളി ബേബി അറിയിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും കാലടിയുടെ സ്വപ്നപദ്ധതിക്ക് തുരങ്കംവയ്ക്കാനുള്ള ശ്രമമാണിതെന്നും പ്രസിഡന്റ് വിമര്‍ശിച്ചു.

Related Stories

"പെരുമണ്‍-പേഴുംതുരുത്ത് പാലം ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കും"; പാലം നിര്‍മാണം ഇഴയുന്നുവെന്ന് ന്യൂസ് മലയാളം വാര്‍ത്തയില്‍ മന്ത്രിയുടെ ഇടപെടല്‍|IMPACT
Jio IPO
ഫിറ്റ്നസ് ഇല്ലാത്ത പ്രിയദർശിനി ബസ്  കാലിലൂടെ കയറിയിറങ്ങി; പരിക്കേറ്റ വിദ്യാർഥിനിയുടെ ചികിത്സ പ്രതിസന്ധിയിൽ, സർക്കാർ   തിരിഞ്ഞു നോക്കുന്നില്ലെന്ന് കുടുംബം
തോമസ് ഐസക് പറഞ്ഞ '30,000' കോടി 2026 മാര്‍ച്ച് 31 ആയപ്പോള്‍ 6521 കോടി ആയത് എങ്ങനെ? കിഫ്ബിയിൽ പ്രതിപക്ഷത്തിനോട് മുഖ്യമന്ത്രി