നാടിന് നടുക്കിയ അരുംകൊല; പെൺകുട്ടി അടക്കം മൂന്ന് പേർ കസ്റ്റഡിയിൽ, പ്രതിയുമായി തെളിവെടുപ്പിന് കൊണ്ട് പോകുന്നതിനിടെ സംഘർഷം

ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ കൊല്ലപ്പെട്ട അഭിറാമിൻ്റെ ബന്ധുക്കൾ പ്രതിഷേധിച്ചു.
Three people, including a girl, taken into custody; scuffle breaks out while taking the accused for evidence collection
പെൺകുട്ടി അടക്കം മൂന്ന് പേർ കസ്റ്റഡിയിൽ, പ്രതിയുമായി തെളിവെടുപ്പിന് കൊണ്ട് പോകുന്നതിനിടെ സംഘർഷം
Published on: 
Updated on: 

തിരുവനന്തപുരം: നാടിന് നടുക്കിയ ശ്രീകാര്യത്ത് അരുംകൊല കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അടക്കം മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. 17 വയസുകാരനും, പെൺകുട്ടിയും, റൗഡി ലിസ്റ്റിൽ പെട്ട ശ്രീകാര്യം സ്വദേശി ഉമറുമാണ് കസ്റ്റഡിയിലുള്ളത്.

അതേസമയം പ്രതിയുമായി രാത്രിയിൽ തെളിവെടുപ്പിന് കൊണ്ട് പോകുന്നതിനിടെ പ്രദേശത്ത് സംഘർഷം ഉണ്ടായി. പ്രതിഷേധക്കാർ പൊലീസ് വാഹനത്തിൻ്റെ ചില്ല് തകർത്തു. തുടർന്ന് പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി വീശുകയായിരുന്നു.

Three people, including a girl, taken into custody; scuffle breaks out while taking the accused for evidence collection
പെൺസുഹൃത്തുമായി ചാറ്റ് ചെയ്തതിൽ തർക്കം,ബെൽറ്റ് മുറുക്കി കൊലപ്പെടുത്തി; പാങ്ങാപ്പാറയിലെ 17 കാരൻ്റെ കൊലയിൽ പെൺകുട്ടിയും ആൺകുട്ടിയും കസ്റ്റഡിയിൽ

അഭിറാമിനെ പാങ്ങപ്പാറ വരാൻ കാമുകിയെ കൊണ്ട് വിളിച്ചുപറയിച്ച ശേഷം സുഹൃത്തായ 17 കാരനും ഉമറും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് മൊഴി. റൗഡി ലിസ്റ്റിൽ പെട്ട ശ്രീകാര്യം സ്വദേശി ഉമറിന് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് വിവരം. മോഷണം ഉൾപ്പെടെയുള്ള കേസിലെ പ്രതിയാണ് ഇയാൾ.

 തിരുവനന്തപുരം കാര്യവട്ടത്ത് നിന്നും ഇന്നലെ കാണാതായ പതിനേഴുവയസുകാരൻ്റെ മൃതദേഹം ഇന്ന് വൈകിട്ടോടെ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതിയുടെ പെൺസുഹൃത്തുമായി ചാറ്റ് ചെയ്തതിലെ തർക്കത്തെ തുടർന്ന് കൊലപാതകം നടത്തിയെന്നാണ് പ്രാഥമിക വിവരം. പാങ്ങപ്പാറ സംഗീത നഗർ സ്വദേശി അഭിറാമാണ് കൊല്ലപ്പെട്ടത്.

മരിച്ച അഭിരാം കസ്റ്റഡിയിലുള്ള പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാമിൽ ചാറ്റ് ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി പെൺകുട്ടിയെ കൊണ്ട് വിളിപ്പിച്ച് അഭിറാമിനെ പാങ്ങാപ്പാറയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

പാങ്ങാപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച ശേഷം കഴുത്തിൽ ബെൽറ്റ് മുറുക്കിയാണ് അഭിറാമിനെ കൊലപ്പെടുത്തിയത്. അതിനുശേഷം മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. വീട്ടിൽ നിന്ന് പോയ അഭിരാമിനെ കാണാതാവുകയും ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്തതോടെ പിതാവ് ശ്രീകാര്യം പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിലാണ് പൊലീസ് മൃതദേഹം പറമ്പിൽ നിന്ന് കണ്ടെത്തിയത്.

Three people, including a girl, taken into custody; scuffle breaks out while taking the accused for evidence collection
ഇൻസ്റ്റഗ്രാമിലൂടെ പെൺ ശബ്‌ദത്തിൽ പാങ്ങപ്പാറയിൽ വിളിച്ചുവരുത്തി; പതിനേഴുകാരൻ്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ