

കൊച്ചി: കളമശേരിയിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. യുവതിയെ ബലാത്സംഗം ചെയ്തത് മയക്കുമരുന്നും മദ്യവും നൽകിയാണ്. രണ്ടുദിവസം തടങ്കലിൽ വച്ച് അതിക്രൂരമായി മാറി മാറി പീഡിപ്പിച്ചുവെന്നാണ് വിവരം.
സെപ്റ്റംബർ രണ്ട് മൂന്ന് തീയതികളിലാണ് കൂട്ട ബലാൽസംഗം നടന്നത്. യുവതിയെ ലൈംഗികമായി ഉപദ്രവിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെട്ടിട്ടുണ്ട്. കേസിൽ യുവതി അടക്കം രണ്ട് പേരെ കൂടി പിടികൂടാൻ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ബലാൽസംഗത്തിന് ഇരയായ യുവതി ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.
കേസിൽ പ്രതികളായ ശ്രീരാഗ്, ജിത്തു എന്നിവരെ ഇന്നലെ പിടിയിലായിരുന്നു. ഇവർ റിമാൻഡിലാണ്. ഉപദ്രവിച്ച ശേഷം യുവതിയുടെ ദൃശ്യങ്ങളും പകർത്തി.
കൊച്ചിയിൽ ഭർത്താവിന് ഒപ്പം താമസിക്കുന്ന യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്. സ്പായിലെ ജോലി പരസ്യം കണ്ട് ഇന്‍റർവ്യൂവിന് പോയപ്പോഴാണ് സംഭവം ഉണ്ടായത്. സ്പായിലേക്ക് മാനേജർ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് പരസ്യം നൽകുകയാണ് വിളിച്ചു വരുത്തിയത്. ഇന്‍റർവ്യൂ നടത്തിയ ശേഷം ആയിരുന്നു കൂട്ടബലാൽസംഗം.