ചുവടുകൾ പയറ്റി വിദ്യാർഥികൾ; ദേശീയ ഗെയിംസിൽ നിന്ന് ഒഴിവാക്കിയ കളരിമുറയ്ക്ക് കായികമേളയിൽ അരങ്ങേറ്റം

തെക്ക് വടക്കൻ കളരി മുറയ്ക്ക് കായികമേളയിലെ അങ്കത്തട്ടിൽ അരങ്ങേറ്റം
കളരിപ്പയറ്റ്
കളരിപ്പയറ്റ്Source: News Malayalam 24x7
Published on

തിരുവനന്തപുരം: തെക്ക് വടക്കൻ കളരി മുറയ്ക്ക് കായികമേളയിലെ അങ്കത്തട്ടിൽ അരങ്ങേറ്റം. സീനിയർ വിഭാഗത്തിൽ മൂന്നിനങ്ങളിലായി നടന്ന മത്സരത്തിൽ വടക്കൻ ജില്ലകൾ ആധിപത്യം പുലർത്തി. ദേശീയ ഗെയിംസിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും കായികമേളയിലൂടെ കളരിപ്പയറ്റിന്റെ മത്സര പ്രാധാന്യം വർധിക്കുകയാണ്.

കളരിപ്പയറ്റ്
ട്രാക്കിൽ മറ്റൊരു സ്വപ്നവും സഫലമാകുന്നു; ദേവനന്ദയ്ക്ക് വീടൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

പയറ്റി തെളിഞ്ഞ അടവുകളുമായാണ് വിദ്യാർഥികൾ അങ്കത്തട്ടിലേക്കെത്തിയത്. വലിഞ്ഞമർന്നും തിരിഞ്ഞു ചാടിയും മെയ് വഴക്കത്തോടെയുള്ള ചുവടുവയ്പ്പുകൾ. കളരി അഭ്യാസത്തിന്റെ അടിസ്ഥാനമാണ് ചുവടുകൾ. ചുവട് പിഴച്ചാൽ എല്ലാം പിഴച്ചു എന്നതാണ് കളരിയുടെ ആപത്‌വാക്യം. വർഷങ്ങൾ നീണ്ട പരിശീലനത്തിലൂടെയാണ് അത് നേടിയെടുക്കുന്നതും.

കളരിപ്പയറ്റ്
സ്കൂൾ ഒളിംപിക്സിൽ സ്വർണം നേടിയ അർഹരായ കുട്ടികൾക്ക് വീട്; പുത്തൻ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

സ്കൂൾ കായികമേളയിൽ ആദ്യമായാണ് കളരിപ്പയറ്റ് മത്സര വിഭാഗത്തിലേക്ക് പരിഗണിക്കുന്നത്. സീനിയർ ജൂനിയർ വിഭാഗങ്ങളിൽ മൂന്ന് ഇനങ്ങളിലാണ് മത്സരം. ദേശീയ ഗെയിംസിൽ നിന്നും ഒഴിവാക്കിയതോടെയാണ് കളരിപ്പയറ്റ് കായികമേളയിൽ ഉൾപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com