അപകീർത്തികരമായ പരാമർശം; കന്നഡ എഴുത്തുകാരൻ രവി ഹഞ്ച് നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റഡിയിൽ

ബസവ മണ്ഡപ എന്ന കൃതിയിലൂടെ 12-ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവ് ബസവണയെയും ലിംഗായത്ത് സമുദായത്തെയും അപകീർത്തിപ്പെടുത്തി എന്ന കേസിലാണ് നടപടി.
Kannada writer Ravi Hanch in custody at Nedumbassery Airport
കന്നഡ എഴുത്തുകാരൻ രവി ഹഞ്ച് നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റഡിയിൽ
Published on: 
Updated on: 

കൊച്ചി: കന്നഡ എഴുത്തുകാരൻ രവി ഹഞ്ച് നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റഡിയിൽ. സാമൂഹ്യപരിഷ്കർത്താവ് ബസവണക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് നടപടി. വിവാദ പുസ്തകമായ ബസവ മണ്ഡപ എന്ന കൃതിയിലൂടെ 12-ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവ് ബസവണ്ണയെയും ലിംഗായത്ത് സമുദായത്തെയും അപകീർത്തിപ്പെടുത്തിയെന്നാണ് കേസ്.

രവി ഹഞ്ച് കൊച്ചി വഴി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ പരിശോധനയിൽ എമിഗ്രേഷൻ വിഭാഗവും സിഐഎസ്എഫും ചേർന്നാണ് ഇദ്ദേഹത്തെ തടഞ്ഞുവെയ്ക്കുകയായിരുന്നു. കർണാടകയിലെ ബെലഗാവി, ബെംഗളൂരു പൊലീസ് രവി ഹഞ്ചിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Kannada writer Ravi Hanch in custody at Nedumbassery Airport
"തെറ്റു പറ്റിയെന്ന് ഏറ്റു പറഞ്ഞാൽ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യാം"- പത്മജയുടെ മടങ്ങി വരവിൽ പ്രതികരണവുമായി ദീപ്തി മേരി വർഗീസ്

ബസവ മണ്ഡപ എന്ന പുസ്തകവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലും ബസവണ്ണയെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. ലിംഗായത്ത് സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് ബെംഗളൂരു, ബെലഗാവി, വിജയപുര, ബസവന ബാഗേവാഡി എന്നിവിടങ്ങളിൽ ഇദ്ദേഹത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം രവി ഹഞ്ചിനെ കർണാടക പൊലീസിന് കൈമാറും.

Kannada writer Ravi Hanch in custody at Nedumbassery Airport
"വികാരപരമായ നിമിഷത്തിൽ എടുത്ത തെറ്റായ തീരുമാനം"; കോൺഗ്രസ് പ്രവർത്തകരോട് മാപ്പ് അപേക്ഷിച്ച് പത്മജ വേണുഗോപാൽ