കണ്ണൂരിൽ തെയ്യക്കോലത്തിന് നേരെ കുരച്ചുചാടി തെരുവുനായകൾ; ചിലമ്പ് കിലുക്കിയും ഒച്ചവച്ചും ഓടിച്ച് 19 കാരൻ | VIDEO

ആചാരത്തിൻ്റെ ഭാഗമായി സമീപത്തെ ക്ഷേത്രത്തിലേക്ക് പോയപ്പോഴാണ് തെരുവുനായകൾ കുരച്ചു ചാടിയത്.
തെയ്യക്കോലം നായയെ ഓടിക്കുന്ന ദൃശ്യങ്ങൾ
തെയ്യക്കോലം നായയെ ഓടിക്കുന്ന ദൃശ്യങ്ങൾSource: Facebook
Published on: 
Updated on: 

കണ്ണൂർ: തെയ്യക്കോലത്തിന് നേരെ തെരുവുനായകൾ കുരച്ചുചാടി. നടുവിലിൽ ആണ് ആലക്കുന്ന് ചാമുണ്ഡിക്കു നേരെ തെരുവുനായ്ക്കൾ പാഞ്ഞടുത്തത്. ആചാരത്തിൻ്റെ ഭാഗമായി തറവാട്ടു ദേവസ്ഥാനം സന്ദർശിക്കാൻ ഒറ്റയ്ക്ക് പുറപ്പെട്ട തെയ്യക്കോലത്തിന് നേരെ തെരുവുനായ്ക്കൾ കുരച്ചുചാടുകയായിരുന്നു.19 കാരനായ ആദിത്യനാഥായിരുന്നു കോലധാരി.

തെയ്യക്കോലം നായയെ ഓടിക്കുന്ന ദൃശ്യങ്ങൾ
"ഷിംജിതയ്ക്ക് ജാമ്യം ലഭിക്കാൻ പാടില്ലായിരുന്നു, നിരാശയുണ്ടാക്കി"; പ്രതികരണവുമായി ദീപക്കിൻ്റെ കുടുംബം

ചിലമ്പ് കിലുക്കിയും ഒച്ചവെച്ചും തെയ്യം തെരുവുനായ്ക്കളെ ഓടിച്ചു. അകമ്പടി ക്കാരോ വാദ്യക്കാരോ ഇല്ലാതെ ഒറ്റയ്ക്ക് തെയ്യം കെട്ടിയാടുന്ന ദേവസ്ഥാനത്ത് നിന്ന് പുലർച്ചെ മറ്റ് ക്ഷേത്രങ്ങളിലേക്കും തറവാട്ട് ദേവസ്ഥാനത്തേക്കും പോകുന്ന ചടങ്ങിനിടെ ആയിരുന്നു സംഭവം.

News Malayalam 24x7
newsmalayalam.com