പി.ആർ. സനീഷ്
പി.ആർ. സനീഷ് Source: FB/ Saneesh P R

"പരിഗണന ലഭിക്കുന്നില്ല"; കണ്ണൂരിൽ കോൺഗ്രസ് നേതാവ് പി.ആർ. സനീഷ് പാർട്ടി വിട്ടു

മലപ്പട്ടത്തെ കോൺഗ്രസ് നേതാവ് പി.ആർ. സനീഷ് പാർട്ടി വിട്ടു...
Published on

കണ്ണൂർ: യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറി പി.ആർ. സനീഷ് പാർട്ടി വിട്ടു. പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ അടിച്ചമർത്തുന്നെന്നും പരിഗണിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാജി. തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂരിനാണ് രാജിക്കത്ത് നൽകിയത്. ഭാരവാഹിത്വവും അംഗത്വവും രാജിവയ്ക്കുന്നെന്ന് കത്തിൽ പറയുന്നു. സനീഷിന്റെ നാടായ മലപ്പട്ടത്ത് സിപിഐഎം ആക്രമണം നടത്തുന്നു എന്ന് സമൂഹമാധ്യമങ്ങളിൽ നിരന്തരം പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.

പി.ആർ. സനീഷ്
'പോറ്റിയേ കേറ്റിയേ' പാരഡി വിവാദം: മെറ്റയ്ക്ക് കത്തയച്ച് വി.ഡി. സതീശൻ; സിപിഐഎം നേതാക്കളുടെ വീടിന് മുന്നിൽ പോയി പാടുമെന്ന് കെ. മുരളീധരൻ

വീടിന് മുന്നിൽ സ്ഥാപിച്ച ഗാന്ധി സ്തൂപം തകർത്തെന്ന ആരോപണവും പിന്നാലെ മലപ്പട്ടത്ത് നടന്ന പ്രതിഷേധ പരിപാടി സംഘർഷത്തിൽ കലാശിച്ചതും ചർച്ചയായിരുന്നു. മലപ്പട്ടം പഞ്ചായത്തിലെ കരിമ്പീൽ വാർഡിലെ സ്ഥാനാർഥി നിർണായവുമായി ബന്ധപ്പെട്ടുൾപ്പടെ സനീഷ് നേതൃത്വത്തിൽ ചിലർക്കെതിരെ പ്രതികരിച്ചിരുന്നു.

സനീഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

ഒന്നും പ്രതീക്ഷിച്ചിട്ടല്ല കേറി വന്നത് ഇറങ്ങുമ്പോൾ ഒന്നും കൊണ്ടു പോകുകയും ഇല്ല, ഒന്നുറപ്പുണ്ട് ഇറങ്ങുക ആണെങ്കിൽ ചേർത്ത് പിടിച്ച ഒരു പാട് പ്രിയപ്പെട്ടവർ ഉണ്ട് അവരോട് ഒന്ന്‌ മാത്രം................

"പ്രസ്ഥാനത്തിന് എവിടെയും തലകുനിക്കാൻ അവസരം കൊടുക്കില്ല"

ജീവനാണ് കോൺഗ്രസ്‌ മരിക്കും വരെ ആ കൊടി കീഴിൽ വോട്ടർ ആയി ഉണ്ടാകും.

News Malayalam 24x7
newsmalayalam.com