കണ്ണൂർ: ആദിവാസി വയോധികയ്ക്ക് തൊഴിലുറപ്പ് പണി നിഷേധിച്ചെന്ന പരാതിയിൽ പേരാവൂർ പഞ്ചായത്തിൽ നിന്ന് റിപ്പോർട്ട് തേടും. പേരാവൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസറാണ് പേരാവൂർ പഞ്ചായത്തിൽ നിന്ന് റിപ്പോർട്ട് തേടുക. ബിജെപി നൽകിയ പരാതിയിലാണ് നടപടി. തൊഴിലുറപ്പ് മേറ്റുമാരിൽ നിന്നും വിശദീകരണം ആവശ്യപ്പെടും.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സിപിഐഎം സമരത്തിൽ പങ്കെടുക്കാത്തതിനെ തുടർന്ന് ലക്ഷ്മിക്ക് തൊഴിൽ നിഷേധിച്ചത്. മുരിങ്ങോടി വനവാസി കോളനിയിലെ ലക്ഷ്മിക്കാണ് തൊഴിൽ നിഷേധിച്ചത്. അതേസമയം തൊഴിൽ നിഷേധിക്കപ്പെട്ട ആദിവാസി വയോധിക ലക്ഷ്മി ഇതുവരെ പരാതി നൽകിയിട്ടില്ല.
തൊഴിലുറപ്പ് പണിക്ക് ആളുകൾ കൂടുതൽ ആയതുകൊണ്ടാണ് ലക്ഷ്മിയെ മാറ്റിയത് എന്നാണ് മേറ്റുമാർ നൽകുന്ന വിശദീകരണം. ലക്ഷ്മി തുടർച്ചയായി അവധിയായിരുന്നെന്നും ലിസ്റ്റിൽ പേരില്ലെന്നും മേറ്റ് പ്രതികരിച്ചു.