ഓൺലൈൻ ട്രേഡിങ്ങിൻ്റെ പേരിൽ കോടികളുടെ തട്ടിപ്പ്; മൂന്ന് പേർക്കെതിരെ കേസ്

കോടികൾ തട്ടിയെടുത്തെന്ന കണ്ണൂർ സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്.
Fraud of crores in the name of online trading
ഓൺലൈൻ ട്രേഡിങ്ങിൻ്റെ പേരിൽ കോടികളുടെ തട്ടിപ്പ്
Published on: 
Updated on: 

കണ്ണൂർ: ഓൺലൈൻ ട്രേഡിങ്ങിൻ്റെ പേരിൽ തട്ടിപ്പ് നടത്തിയ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ സ്വദേശിയുടെ പരാതിയിലാണ് നടപടി. ഒരു കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് വിവരം.

എറണാകുളം സ്വദേശികളായ ദിൽന അഞ്ചു, അഭിഷേക്, ജോഷി ജോർജ് എന്നിവർക്കെതിരെയാണ് കേസ്. കണ്ണൂർ റൂറൽ സൈബർ പോലീസ് ആണ് കേസ് എടുത്തത്. ഡിസംബർ 20 മുതൽ മെയ് 30 വരെ പല തവണകളായി 97 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

Fraud of crores in the name of online trading
കുറഞ്ഞ സമയത്തിനുള്ളില്‍ വന്‍ ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം; ഷെയര്‍ ട്രേഡിങ്ങിൻ്റെ മറവില്‍ ഒന്നേ മുക്കാൽ കോടി തട്ടിയെടുത്ത പ്രതികൾ പിടിയിൽ

ഷെയര്‍ ട്രേഡിങ് നടത്തിയാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വന്‍ ലാഭമുണ്ടാക്കാമെന്നും അതിനാവശ്യമായ എല്ലാ നിര്‍ദേശങ്ങളും നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് വിവരം. മറ്റു സംസ്ഥാനങ്ങളിലും സമാനമായ പരാതികള്‍ ഉയർന്നുവരുന്നുണ്ട്.

Fraud of crores in the name of online trading
കൊച്ചിയിൽ വ്യാജ യുപിഐ ആപ്പ് ഉപയോഗിച്ച് തട്ടിപ്പ്; യുവതിയുൾപ്പെടെ അഞ്ച് പേർ പിടിയിൽ