പാലത്തായി കേസില്‍ കോടതിയുടേത് ആഹ്ളാദകരമായ വിധിയെന്ന് പ്രോസിക്യൂഷന്‍; അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം

കേസില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗവും പ്രതികരിച്ചു.
പാലത്തായി കേസില്‍ കോടതിയുടേത് ആഹ്ളാദകരമായ വിധിയെന്ന് പ്രോസിക്യൂഷന്‍; അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം
Published on

കണ്ണൂര്‍: പാലത്തായി പോക്‌സോ കേസില്‍ തലശ്ശേരി അതിവേഗ പോക്‌സോ കോടതിയുടേത് ആഹ്ളാദകരമായ വിധിയെന്ന് പ്രോസിക്യൂഷന്‍. ബിജെപി നേതാവും അധ്യാപകനുമായ പ്രതി കെ. പത്മരാജനെതിരെ മരണം വരെ തടവ് ശിക്ഷയാണ് വിധിച്ചത്. പോക്‌സോ കേസില്‍ 40 വര്‍ഷം തടവ് അനുഭവിച്ച ശേഷം ബലാല്‍സംഗ കുറ്റത്തിന് ജീവപര്യന്ത്യവും അനുഭവിക്കണം. രണ്ട് വകുപ്പുകളിലുമായി രണ്ട് ലക്ഷം രൂപ പിഴയും അടക്കണം.

കേസില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗവും പ്രതികരിച്ചു. സംഭവത്തില്‍ അപവാദ പ്രചരണം നടത്തിയവര്‍ക്ക് മുഖത്ത് അടിയേറ്റെന്നായിരുന്നു സിപിഐഎമ്മിന്റെ പ്രതികരണം. പ്രതിഭാഗം ഉന്നയിച്ച രാഷ്ട്രീയ ആരോപണങ്ങള്‍ ഒന്നും കേസിനെ ബാധിക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. കുട്ടിക്ക് നീതി ലഭിച്ചെന്നും വിചാരണ വേളയില്‍ കുട്ടി കാണിച്ച മനോധൈര്യത്തിന് സല്യൂട്ട് എന്നും കുട്ടിയുടെ കുടുംബത്തിനായി ഹാജരായ അഭിഭാഷകന്‍ മുഹമ്മദ് ഹനീഫ് പറഞ്ഞു.

പാലത്തായി കേസില്‍ കോടതിയുടേത് ആഹ്ളാദകരമായ വിധിയെന്ന് പ്രോസിക്യൂഷന്‍; അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം
പാലത്തായി പോക്‌സോ കേസ്: പ്രതി കെ. പത്മരാജന് ജീവപര്യന്തം

12 വയസില്‍ താഴെയുള്ള കുട്ടിയെ ലൈംഗികമായി ആക്രമിച്ചു. സംരക്ഷിക്കേണ്ടവര്‍ തന്നെ ക്രൂര പീഡനം നടത്തി. പോക്‌സോ നിയമപ്രകാരം രണ്ട് കുറ്റങ്ങളിലും കോടതി പത്മരാജന് വിധിച്ചത് 20 വര്‍ഷം വീതം തടവ് ശിക്ഷയും 50,000 രൂപ വീതം പിഴയും. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടിയെ ബലാത്സംഗം ചെയ്തതിന് ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചു.

പാലത്തായി കേസില്‍ കോടതിയുടേത് ആഹ്ളാദകരമായ വിധിയെന്ന് പ്രോസിക്യൂഷന്‍; അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം
എസ്ഐആറിൽ സിപിഐഎം സുപ്രീംകോടതിയെ സമീപിക്കും: എം.വി. ഗോവിന്ദൻ

അതേസമയം രാഷ്ട്രീയ പ്രേരിതമായ കേസെന്നും എസ്ഡിപിഐ യുഉള്‍പ്പെടെയുള്ള സംഘടനകളാണ് കേസിന് പിന്നിലെന്നും പ്രതിഭാഗം ആവര്‍ത്തിച്ചു. സിപിഐഎമ്മിനെതിരെ വലിയ ആരോപണങ്ങള്‍ ഉയര്‍ന്ന കേസുകൂടിയാണ് പാലത്തായിയിലേത്. അപവാദ പ്രചരണം നടത്തിയവരുടെ മുഖത്തേറ്റ അടിയെന്ന് സിപിഐഎം പ്രതികരിച്ചു. വിധിയില്‍ അപ്പീല്‍ പോകുമെന്ന് പ്രതിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com