നിയമന വിവാദം; ദേവസ്വം സ്‌പെഷ്യൽ ഗവൺമെൻ്റ് പ്ലീഡർ സ്ഥാനം രാജിവച്ച് കെ.ബി. പ്രദീപ്

മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ നിർദേശപ്രകാരമാണ് രാജി.
വി.ഡി. സതീശൻ,കെ.ബി. പ്രദീപ്
വി.ഡി. സതീശൻ,കെ.ബി. പ്രദീപ് Source: Facebook
Published on
Updated on

തിരുവനന്തപുരം: ദേവസ്വം സ്‌പെഷ്യൽ ഗവൺമെൻ്റ് പ്ലീഡർ സ്ഥാനം കെ.ബി. പ്രദീപ് രാജിവച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ നിർദേശപ്രകാരമാണ് രാജി വയ്ക്കുന്നത്. കഴിഞ്ഞ ദിവസമാണ് കെ.ബി. പ്രദീപിനെ ദേവസ്വം സ്‌പെഷ്യൽ ഗവൺമെൻ്റ് പ്ലീഡർ ആക്കി നിയമിച്ച് കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിക്കൂട്ടിലുള്ള ചെന്നൈയിലെ സ്വര്‍ണം പൂശല്‍ സ്ഥാപനമായ സ്മാര്‍ട്ട് ക്രിയേഷന്‍സിൻ്റെ അഭിഭാഷകനായിരുന്ന കെ.ബി. പ്രദീപിനെ ദേവസ്വം സ്‌പെഷല്‍ പ്ലീഡറായി നിയമിച്ചത് വിവാദമായ സാഹചര്യത്തിലാണ് സർക്കാരിൻ്റെ നടപടി.

വി.ഡി. സതീശൻ,കെ.ബി. പ്രദീപ്
"സ്വർണം കട്ടവർക്കെതിരായ കേസ് വാദിക്കാൻ ഏജൻ്റ് തന്നെ സർക്കാർ വക്കീലാകുന്ന വിസ്മയം"; പരിഹസിച്ച് കെ.എൻ. ബാലഗോപാൽ

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീഭര്‍ത്താവ് ബെന്നി തോമസിനെ അഡീ. പ്രൈവറ്റ് സെക്രട്ടറി ആക്കിയതും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനുപിന്നാലെ ബെന്നി തോമസിന് രാജിവച്ച് ഒഴിയേണ്ടി വന്നു. ഇതിനു പിന്നാലെയാണ് സ്‌പെഷ്യൽ പ്ലീഡര്‍ നിയമനവും വിവാദമായത്.

News Malayalam 24x7
newsmalayalam.com