

തൃശൂർ: തൃശൂർ കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് കെ.സി. ജോസഫ് രംഗത്ത്. കേരള കോൺഗ്രസിലെ പ്രശ്നങ്ങളിൽ ഇടപെട്ടതിനെ ചൊല്ലിയാണ് വിമർശനം.
ഘടകകക്ഷികളിലെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കാൻ ഉള്ള മര്യാദ കാണിക്കണമെന്നാണ് കെ.സി. ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഘടകകക്ഷികളുടെ പദവികളിൽ തീരുമാനമെടുക്കുന്നത് അവരുടെ ആഭ്യന്തര കാര്യമാണ്.
മുന്നണിയെ ഒറ്റക്കെട്ടായി കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം കോൺഗ്രസിനുണ്ട്. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കോൺഗ്രസിനുള്ളിലോ യുഡിഎഫിനുള്ളിലോ അഭിപ്രായം പറയണമെന്നും കെ.സി. ജോസഫ് പറഞ്ഞു. കേരള കോൺഗ്രസിൽ ഭിന്നത മുറുകുന്നതിനിടെ തൃശൂരിലെ നേതാക്കൾ തോമസ് ഉണ്ണിയാടനെ പിന്തുണച്ചതിന് ചൊല്ലിയാണ് കെ.സി. ജോസഫിൻ്റെ വിമർശനം.
കെ.സി. ജോസഫിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
യു ഡി എഫിലെ ഘടക കക്ഷികളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കാനുള്ള മര്യാദ കോൺഗ്രസ്സ് നേതാക്കൾ കാണിക്കണം. ഘടക കക്ഷികൾക്ക് നീക്കി വെക്കുന്ന പദവികളിൽ ആളുകളെ തീരുമാനിക്കുന്നത് അവരുടെ കാര്യമാണ് . അതിൽ മറ്റ് ഘടക കക്ഷികൾ അഭിപ്രായം പറയുന്നത് ശരിയല്ല. മുന്നണിയെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കാനുള്ള പ്രധാന ഉത്തരവാദിത്വം മുഖ്യകക്ഷിയായ കോൺഗ്രസ്സിനാണ്. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ യു ഡി എഫ് കമ്മറ്റിയ്ക്കുള്ളിലോ പാർട്ടി നേതാക്കളോടോ അഭിപ്രായം പറയുന്നതാണ് അഭികാമ്യം