കരിമണൽ, കടൽ ഖനന നീക്കങ്ങൾ പുനഃപരിശോധിക്കണം; കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടലുകളിൽ ആശങ്കയെന്ന് കെസിബിസി

പശ്ചിമഘട്ടത്തിലെ ഇഎസ്എ സംരക്ഷണവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്ന് കെസിബിസി.
KCBC expresses concern over interventions by central and state governments
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടലുകളിൽ ആശങ്കയെന്ന് കെസിബിസി
Published on
Updated on

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടലുകളിൽ ആശങ്ക ഉണ്ടെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി. എഫ്സിആർഎ ഭേദഗതിയിൽ പുതുതായി കൂട്ടിച്ചേർത്തിരിക്കുന്ന കാര്യങ്ങൾ ജനാധിപത്യ വിരുദ്ധവും മൗലിക അവകാശങ്ങൾ ലംഘിക്കുന്നതുമാണ്.

അത് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള പൗരന്മാരുടെ അവകാശങ്ങളെ ഹനിക്കുന്നത് ആണെന്ന് കെസിബിസി ആരോപിച്ചു. പശ്ചിമ ഘട്ടത്തിലെ ഇഎസ്എ സംരക്ഷണവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.

KCBC expresses concern over interventions by central and state governments
"വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് മുന്നണിയിലും പാർട്ടിയിലും ചർച്ച ചെയ്യാതെ"; അതൃപ്തി അറിയിച്ച് വി.എം. സുധീരൻ

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ തീരുവ എന്ന ധനവകുപ്പിൻ്റെ നിലപാട് മദ്യപാനത്തെ ലളിതവൽക്കരിക്കാനും സാമാന്യവൽക്കരിക്കാനും ഇടയാക്കും. അതിനാൽ സർക്കാർ ഇതിൽ നിന്നും പിന്മാറണം. കരിമണൽ, കടൽ ഖനന നീക്കങ്ങൾ പുനഃപരിശോധിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. കരിമണൽ ഖനനത്തിലെ ആശങ്ക കൊല്ലം ജില്ലയിലെ ആലപ്പാട് എന്ന ഗ്രാമം ഇന്ന് ഏറെക്കുറെ നാമാവശേഷമായി കഴിഞ്ഞിരിക്കുന്നു എന്നും കെസിബിസി പറഞ്ഞു.

KCBC expresses concern over interventions by central and state governments
"വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ബാർകോഴയെക്കാൾ വലിയ അഴിമതി"; വിമർശനവുമായി ദേശാഭിമാനി
News Malayalam 24x7
newsmalayalam.com