കീം പരീക്ഷാഫലം പുറത്ത്; പ്രഖ്യാപനം നടത്തി മന്ത്രി റോജി എം. ജോൺ

കേരളത്തിൽ 192 കേന്ദ്രങ്ങളിലായി 95,016 പേരാണ് പരീക്ഷ എഴുതിയത്...
മന്ത്രി റോജി എം. ജോൺ
മന്ത്രി റോജി എം. ജോൺSource: News Malayalam 24X7
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ കീമിന്റെ ഫലം പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി മന്ത്രി റോജി എം. ജോൺ. 79,717 പേരാണ് എൻജിനീയറിങ് വിഭാഗത്തിൽ യോഗ്യത നേടിയത്. 26,943 പേർ ഫാർമസി പരീക്ഷയിൽ യോഗ്യത നേടി. കേരളത്തിൽ 192 കേന്ദ്രങ്ങളിലായി 95,016 പേരാണ് പരീക്ഷ എഴുതിയത്.

എൻജിനീയറിങ്ങിൽ അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷൻ രാജു ഒന്നാം റാങ്ക് നേടി. രണ്ടാം റാങ്കിന് കണ്ണൂർ സ്വദേശി ധ്യാൻ തേജ് മണപ്പാട്ടിയും മൂന്നാം റാങ്കിന് തൃശൂർ എരവത്തൂർ സ്വദേശി വിസ്മയ കെ.ആറും അർഹരായി. എഞ്ചിനീയറിങ് പരീക്ഷയ്ക്ക് ആകെ ഹാജരായത് 96,750 പേരാണ്. ബി ഫാമിന് ഒന്നാം റാങ്കിന് തൃശൂർ പോട്ട സ്വദേശി വിനായക് നാരായണൻ അർഹനായി. രണ്ടാം റാങ്കിന് തൃശൂർ ഒല്ലൂർ സ്വദേശി ജെസെ ജസ്റ്റിനും മൂന്നാം റാങ്കിന് മലപ്പുറം കാവനൂർ സ്വദേശി ദിയ ഫാത്തിമയും അർഹരായി.

മന്ത്രി റോജി എം. ജോൺ
ദേവസ്വം ബോര്‍ഡിൻ്റെ സംരക്ഷണം; ശബരിമല സ്വര്‍ണക്കൊള്ളയിൽ എസ്‌ഐടി ചോദ്യം ചെയ്ത ആര്‍.ജെ. ഹേമന്ത് ലേസണ്‍ ഓഫീസര്‍

cee.kerala.gov.in വെബ്‌സൈറ്റിൽ ഫലം ലഭ്യമാകും. തിങ്കളാഴ്‌ച നടത്താനിരുന്ന ഫലപ്രഖ്യാപനം സിബിഎസ്‌ഇ പുനർമൂല്യനിർണയ ഫലം വൈകിയതിനെ തുടർന്നായിരുന്നു മാറ്റിയത്.

News Malayalam 24x7
newsmalayalam.com