മുസ്ലീം ലീഗിൽ നിന്ന് അഞ്ച് പേർ മന്ത്രിപദത്തിലേക്കെന്ന് സൂചന; പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

മുസ്ലീം ലീഗിൽ നിന്ന് അഞ്ച് മന്ത്രിമാർ ഉണ്ടാകുമെന്ന് സൂചന.
Indications that 5 people from the Muslim League will be appointed as ministers
മുസ്ലീം ലീഗിൽ നിന്ന് അഞ്ച് പേർ മന്ത്രിപദത്തിലേക്കെന്ന് സൂചന
Published on
Updated on

മലപ്പുറം: വി.ഡി. സതീശൻ മന്ത്രിസഭയിൽ മുസ്ലീം ലീഗിൽ നിന്ന് അഞ്ച് മന്ത്രിമാർ ഉണ്ടാകുമെന്ന് ഏകദേശം ധാരണയാതായാണ് വിവരം. ഉമ്മൻചാണ്ടി മന്ത്രിസഭയിലും ലീഗിൽ നിന്ന് അഞ്ച് മന്ത്രിമാർ ഉണ്ടായിരുന്നു. ഇതുപോലെ തന്നെയാണ് സതീശൻ മന്ത്രിയിലും ഉണ്ടാവുകയെന്നാണ് വിവരം.

പി.കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, കെ.എം. ഷാജി, അഡ്വ.വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് മന്ത്രിസഭയിൽ ഉണ്ടാവുകയെന്നാണ് സൂചന. കെ. കുഞ്ഞാലിക്കുട്ടി വ്യവസായവും ഐടിയും കൈകാര്യം ചെയ്യും. ഷംസുദ്ദീന് വിദ്യാഭ്യാസമാണ് മാറ്റിവയ്ക്കുന്നത്.

Indications that 5 people from the Muslim League will be appointed as ministers
വി.ഡി. സതീശൻ്റെ സ്ഥാനരോഹണത്തിന് ഒരുങ്ങി തലസ്ഥാനം; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

പി.കെ. ബഷീറിന് ന്യൂനപക്ഷ വകുപ്പ്, പ്രവാസി ക്ഷേമം, ഹജ്ജ്, വഖഫ് ബോർഡ് എന്നി വകുപ്പുകളാവും നൽകുക. കെ.എം. ഷാജിക്ക് തദ്ദേശസ്വയം ഭരണം, അഡ്വ. വി.ഇ. അബ്ദുൾ ഗഫൂറിന് പൊതുമരാമത്തും നൽകും.

ലീഗ് മന്ത്രിമാരിൽ നിന്ന് എറണാകുളത്തെ പ്രതിനിധികരിച്ച് പി. രാജീവിനെ പരാജയപ്പെടുത്തിയ അബ്ദുൾ ഗഫൂർ ആകും മന്ത്രിസഭയിലെത്തുകയെന്നാണ് റിപ്പോർട്ട്. മന്ത്രി പദവി വീതംവയ്ക്കൽ ചർച്ച തലസ്ഥാനത്ത് പുരോഗമിക്കുകയാണ്. ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കുഞ്ഞാലിക്കുട്ടി എന്നി നേതാക്കൾ തലസ്ഥാനത്ത് തന്നെയുണ്ട്.

Indications that 5 people from the Muslim League will be appointed as ministers
മഞ്ഞുരുകുമോ? ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം ഇന്നറിയാം

ലീഗ് മന്ത്രിമാർ ധാരണയായി ?

  • 1. കുഞ്ഞാലിക്കുട്ടി : വ്യവസായം, ഐടി

  • 2. അഡ്വ. എൻ.ഷംസുദ്ദീൻ : വിദ്യാഭ്യാസം

  • 3. പി.കെ. ബഷീർ: ന്യൂനപക്ഷ, പ്രവാസി ക്ഷേമ, ഹജ്ജ്, വഖഫ്

  • 4. കെ.എം. ഷാജി : തദ്ദേശ സ്വയംഭരണം

  • 5. അഡ്വ. വി. ഇ. അബ്ദുൽ ഗഫൂർ : പൊതുമരാമത്ത്

News Malayalam 24x7
newsmalayalam.com