

തൃശൂർ: വി.ഡി.സതീശൻ മന്ത്രിസഭയിൽ യുവാക്കൾക്ക് പ്രാതിനിധ്യം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ജനീഷിന് നറുക്ക് വീണത് അപ്രത്യക്ഷിതമായിട്ടാണ്. മന്ത്രിപദം ആഗ്രഹിക്കാതിരുന്ന ജനീഷിൻ്റെ പേര് പ്രഖ്യാപനത്തിന് തൊട്ടുമുൻപാണ് പുറത്തുവന്നത്.
ഇടതുകോട്ടയായ കൊടുങ്ങല്ലൂരിൽ നിന്ന് വൻ ഭൂരിപക്ഷത്തോട് ജയിച്ചാണ് ജനീഷിൻ്റെ മന്ത്രിസഭാ പ്രവേശനം. മുഖ്യമന്ത്രിയുടെ മണ്ഡലത്തോട് തൊട്ട് ചേർന്ന് കിടക്കുന്ന മണ്ഡലത്തിലെ സാമാജികനെ മന്ത്രി പദവി നൽകുമ്പോൾ ജനീഷിന് നേതാക്കളുടെ ഇടയിലുള്ള സ്വീകാര്യത തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്.
യൂത്ത് കോൺഗ്രസിനെ സംസ്ഥാന തലത്തിൽ നയിച്ച് പരിചയമുള്ള ജനീഷിനെ കൊടുങ്ങല്ലൂരിനെ ഏൽപ്പിച്ചത് ഏറെ വിശ്വാസത്തോടെയായിരുന്നു. ആ വിശ്വാസം ജനീഷ് കാത്ത് സംരക്ഷിച്ചു. ആദ്യം ജയംതന്നെ ഇടതു കോട്ടയിൽ വിള്ളൽ വീഴ്ത്തിയായിരുന്നു. ഇടതുകോട്ടയിൽ നിന്ന് ജയിച്ച് കയറി വന്നതോടെ ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ ജനീഷിനെ നോട്ടം ഇട്ടിരുന്നു.
ചെങ്കൊടി വീഴ്ത്തിയതിനുള്ള സമ്മാനമാണ് ജനീഷിന് ഈ പദവി. തൃശൂർ ജില്ലയിൽ നിന്നുള്ള മന്ത്രിയായിട്ടാണ് ജനീഷ് എത്തിയിട്ടുള്ളത്. ഇതോടെ വി.ഡി.എസ് മന്ത്രിസഭയിലെ യുവാക്കളിൽ ഇടയിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെന്ന പദവി ജനീഷ് സ്വന്തം.