വി.ഡി. സതീശൻ്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വിജയ്‌ക്ക് ക്ഷണം; കത്തയച്ച് ചീഫ് സെക്രട്ടറി

ചീഫ് സെക്രട്ടറിയുടെ ഓഫീസ് വിജയ്‌ക്ക് ക്ഷണക്കത്ത് അയച്ചു
Vijay invited to the swearing-in ceremony
സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വിജയ്‌ക്ക് ക്ഷണം
Published on
Updated on

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ക്ഷണം. ചടങ്ങിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്ത് ചീഫ് സെക്രട്ടറിയുടെ ഓഫീസ് അയച്ചതായാണ് വിവരം.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ എന്നിവരും ചടങ്ങിൽ സംബന്ധിക്കും.

Vijay invited to the swearing-in ceremony
ശൈലി മാറ്റം; യാത്രയിൽ അധിക സുരക്ഷ വേണ്ടെന്ന് വി.ഡി. സതീശൻ്റെ നിർദേശം

തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങുകൾ നടക്കുക. ഇതിനുള്ള ഒരുക്കങ്ങൾ സ്റ്റേഡിയത്തിൽ ആരംഭിച്ചു കഴിഞ്ഞു. 21ന് നിയമസഭ ചേരുമ്പോള്‍ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യും.

Vijay invited to the swearing-in ceremony
ചെന്നിത്തലയെ അനുനയിപ്പിക്കാൻ സതീശൻ; വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി
News Malayalam 24x7
newsmalayalam.com