"രണ്ട് മന്ത്രിമാരും പ്രധാന വകുപ്പുകളും വേണം"; ആവശ്യത്തിൽ ഉറച്ച് കേരള കോൺഗ്രസ്

മുമ്പ് ധനവകുപ്പ് ഉൾപ്പെടെ ലഭിച്ചിരുന്നുവെന്നും മോൻസ് ജോസഫ് പ്രതികരിച്ചു.
Adv mons joseph
മോൻസ് ജോസഫ്Source: x/Adv mons joseph
Published on
Updated on

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാർ ആരൊക്കെയാകുമെന്നതിൽ ചർച്ച മുറുകുന്നു. രണ്ട് മന്ത്രിമാർ വേണമെന്ന നിലപാടിലാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ഒരു വിട്ടുവീഴ്ചയും തയ്യാറല്ലെന്ന് മോൻസ് ജോസഫ് അറിയിച്ചു. പ്രാധാന്യം ഉള്ള വകുപ്പുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുമ്പ് ധനവകുപ്പ് ഉൾപ്പെടെ ലഭിച്ചിരുന്നുവെന്നും മോൻസ് ജോസഫ് പ്രതികരിച്ചു.

ഒരു എംഎൽഎ ഉള്ള പാർട്ടികൾക്ക് വരെ മന്ത്രിസ്ഥാനം ഉണ്ട്. ഏഴ് എംഎൽഎമാറുള്ള കേരള കോൺഗ്രസിനെ പരിഗണിക്കണം എന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു. വകുപ്പുകളിൽ പിടിവാശിയില്ലെന്നും എന്നാൽ പ്രധാനപ്പെട്ട വകുപ്പുകൾ നൽകണമെന്നും മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. ചീഫ് വിപ്പ് സ്ഥാനം ഒന്നും പറഞ്ഞിട്ടില്ലെന്നും അങ്ങനെ ഒരു ആലോചനയോട് താൽപ്പര്യമില്ലെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.

Adv mons joseph
മുസ്ലീം ലീഗിൽ നിന്ന് അഞ്ച് പേർ മന്ത്രിപദത്തിലേക്കെന്ന് സൂചന; പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

അതേസമയം,  വി.ഡി. സതീശൻ മന്ത്രിസഭയിൽ മുസ്ലീം ലീഗിൽ നിന്ന് അഞ്ച് മന്ത്രിമാർ ഉണ്ടാകുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഉമ്മൻചാണ്ടി മന്ത്രിസഭയിലും ലീഗിൽ നിന്ന് അഞ്ച് മന്ത്രിമാർ ഉണ്ടായിരുന്നു. ഇതുപോലെ തന്നെയാണ് സതീശൻ മന്ത്രിയിലും ഉണ്ടാകുമെന്നാണ് നേതൃത്വത്തിൻ്റെ കണക്കുക്കൂട്ടൽ.

Adv mons joseph
തീരുമാനത്തിൽ നിന്ന് പിന്നോട്ട് ഇല്ലെന്ന് ചെന്നിത്തല; ആഭ്യന്തരം നല്‍കാനാകില്ലെന്ന് വി.ഡി. സതീശന്‍

പി.കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, കെ.എം. ഷാജി, അഡ്വ.വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് മന്ത്രിസഭയിൽ ഉണ്ടാവുകയെന്നാണ് സൂചന. കെ. കുഞ്ഞാലിക്കുട്ടി വ്യവസായവും ഐടിയും കൈകാര്യം ചെയ്യും. ഷംസുദ്ദീന് വിദ്യാഭ്യാസമാണ് മാറ്റിവയ്ക്കുന്നത്. പി.കെ. ബഷീറിന് ന്യൂനപക്ഷ വകുപ്പ്, പ്രവാസി ക്ഷേമം, ഹജ്ജ്, വഖഫ് ബോർഡ് എന്നി വകുപ്പുകളാവും നൽകുക. കെ.എം. ഷാജിക്ക് തദ്ദേശസ്വയം ഭരണം, അഡ്വ. വി.ഇ. അബ്ദുൾ ഗഫൂറിന് പൊതുമരാമത്തും നൽകും.

News Malayalam 24x7
newsmalayalam.com