"പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കണം"; മദ്യനയത്തിൽ നിലപാട് കടുപ്പിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗവും

മദ്യനയം ഉടൻ പ്രഖ്യാപിക്കണമെന്നും ആവശ്യം...
മന്ത്രി മോൻസ് ജോസഫ്
മന്ത്രി മോൻസ് ജോസഫ്Source: Screengrab
Published on: 
Updated on: 

എറണാകുളം: വി.എം. സുധീരന് പിന്നാലെ മദ്യനയ വിഷയത്തിൽ നിലപാട് കടുപ്പിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗവും. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്. മാറ്റം വരുത്തിയാൽ അംഗീകരിക്കില്ല. മദ്യനയം ഉടൻ പ്രഖ്യാപിക്കണമെന്നും ആവശ്യം.

മദ്യനയത്തിന് സർക്കാർ അടിയന്തരമായി രൂപം നൽകണമെന്ന് മന്ത്രി മോൻസ് ജോസഫ് ആവശ്യപ്പെട്ടു. യുഡിഎഫിൻ്റെ പ്രകടനപത്രികയിൽ പറയുന്നതിൽ മാറ്റം വരുത്തിയാൽ അംഗീകരിക്കില്ല. വാക്ക് മാറ്റിയാൽ കേരള കോൺഗ്രസ് അടക്കം പരസ്യമായി രംഗത്തുവരും എന്നും മോൻസ് ജോസഫ് പറഞ്ഞു. കൂടിയാലോചനകളിലേക്ക് യുഡിഎഫ് ഇതുവരെ കടന്നിട്ടില്ല. അടിയന്തരമായി സർക്കാർ അതിലേക്ക് കടക്കണം. മദ്യനയം ഉടൻ വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി മോൻസ് ജോസഫ്
"സമരപന്തലും ഫ്ലെക്സ് ബോർഡുകളും നീക്കണം"; വളർമതിക്ക് പൊലീസ് നോട്ടീസ്

മദ്യനയത്തിൽ പ്രാഥമികമായ ചർച്ച നടത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഉഭയകക്ഷി ചർച്ച നടത്തും എന്നുള്ളതായിരുന്നു ധാരണ. വിശദമായ ഉഭയകക്ഷി ചർച്ചയിലേക്ക് ഉടൻ കടക്കണം. മദ്യനയത്തിന് എത്രയും പെട്ടെന്ന് രൂപം കൊടുക്കണം. പ്രകടനപത്രിക കൃത്യമായി പാലിക്കുക എന്നതിൽ വിട്ടുവീഴ്ചയില്ല. മന്ത്രിമാർ അറിഞ്ഞു മാത്രമേ എല്ലാ വകുപ്പിലും കാര്യങ്ങൾ നടക്കുകയുള്ളൂ. അതിന് വിരുദ്ധമായ എന്തെങ്കിലും സംഭവിച്ചാൽ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.