"സമരപന്തലും ഫ്ലെക്സ് ബോർഡുകളും നീക്കണം"; വളർമതിക്ക് പൊലീസ് നോട്ടീസ്

നടപ്പാത കയ്യേറിയതിനാൽ പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയുന്നില്ലെന്നും നോട്ടീസിൽ...
വളർമതി
വളർമതിSource: News Malayalam 24x7
Published on: 
Updated on: 

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന എൽപിഎസ്ടി ഉദ്യോഗാർഥികൾക്ക് പൊലീസിന്റെ നോട്ടീസ്. സമരപന്തലും ഫ്ലെക്സ് ബോർഡുകളും നീക്കണം എന്നാണ് സമരസമിതി നേതാവ് വളർമതിക്ക് നൽകിയ നോട്ടീസിൽ പൊലീസ് ആവശ്യപ്പെടുന്നത്. ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി.

നടപ്പാത കയ്യേറിയതിനാൽ പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയുന്നില്ലെന്നും ഹൈക്കോടതി ഉത്തരവുകൾക്ക് വിരുദ്ധമാണ് സമരമെന്നും കൻ്റോൺമെൻ്റ് പൊലീസിൻ്റെ നോട്ടീസ്. സമരം നിയമാനുസരണമല്ലെന്നും നോട്ടീസിൽ പറയുന്നു.

വളർമതി
"യൂണിയൻ തെരഞ്ഞെടുപ്പിന് പിരിച്ച പണം കോളേജുകൾക്ക് നൽകിയില്ല"; കെഎസ്‌യു കാസർഗോഡ് ജില്ലാ കമ്മിറ്റിക്കെതിരെ ഫണ്ട് തിരിമറി ആരോപണം

അതേസമയം, ഇന്ന് രാവിലെ സർക്കാരിനെ വളർമതി രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാർ അവഗണിക്കുകയാണെന്ന് സമരസമിതി നേതാവ് വളർമതി ഹലോ മലയാളത്തിൽ പറഞ്ഞിരുന്നു. വലിയ വാഗ്ദാനങ്ങൾ തന്ന് അധികാരത്തിലേറിയ യുഡിഎഫ് സർക്കാർ പ്രതീക്ഷ കാത്തില്ലെന്നും വളർമതി വിമർശിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് സമരപ്പന്തലും ഫ്ലക്സുകളും നീക്കാൻ പൊലീസിൻ്റെ നോട്ടീസ് എത്തിയത്.

കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചിട്ടും ഉദ്യോഗാര്‍ഥികള്‍ അനാവശ്യ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞത്. സമരം അവസാനിപ്പിച്ചാലേ ഉദ്യോഗാ‌ർഥികളുടെ നാല് ആവശ്യങ്ങളുടെ ഉത്തരവുകള്‍ നല്‍കൂവെന്നും മന്ത്രി പറഞ്ഞിരുന്നു.