തിരുവനന്തപുരം സെന്‍ട്രലിനായി എല്‍ഡിഎഫില്‍ പിടിവലി; സീറ്റ് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം

സീറ്റിൽ കേരള കോൺഗ്രസ്‌ എമ്മിന് ജയസാധ്യയുണ്ടെന്ന് ജില്ലാ ജനറൽ സെക്രട്ടറി എസ്.എസ്. മനോജ്‌ ന്യൂസ് മലയാളത്തോട് പറഞ്ഞു
തിരുവനന്തപുരം സെന്‍ട്രലിനായി എല്‍ഡിഎഫില്‍ പിടിവലി; സീറ്റ് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം
Published on
Updated on

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ സീറ്റിനായി എൽഡിഎഫിൽ പിടിവലി മുറുകുന്നു. സെൻട്രൽ സീറ്റ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം രംഗത്തെത്തി. സീറ്റിൽ കേരള കോൺഗ്രസ്‌ എമ്മിന് ജയസാധ്യയുണ്ടെന്ന് ജില്ലാ ജനറൽ സെക്രട്ടറി എസ്.എസ്. മനോജ്‌ ന്യൂസ് മലയാളത്തോട് പറഞ്ഞു.

കേരള കോൺഗ്രസിന്റെ ഉറച്ച മണ്ഡലമാണ് തിരുവനന്തപുരം. സീറ്റ് തന്നാൽ കേരള കോൺഗ്രസിന്റെ ശക്തി തെളിയിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രലിൽ വലിയ മുന്നേറ്റം ഉണ്ടായിരുന്നു. ജില്ലയിൽ ഒരു സീറ്റ് പ്രവർത്തകർ ആഗ്രഹിക്കുന്നുണ്ട്. അത് ഇടതുപക്ഷം അനുവദിക്കും എന്നാണ് പ്രതീക്ഷയെന്നും അദ്ദേ​​ഹം പറഞ്ഞു.

സീറ്റ് ഏറ്റെടുക്കാൻ സിപിഐഎമ്മും, നിയമപോരാട്ടത്തിലൂടെ തിരിച്ചുവരവിനായി ആന്റണി രാജുവും ശ്രമിക്കുന്നതിനിടെയാണ് കേരള കോൺഗ്രസും സീറ്റ് ആവശ്യം ശക്തമാക്കിയത്.

തിരുവനന്തപുരം സെന്‍ട്രലിനായി എല്‍ഡിഎഫില്‍ പിടിവലി; സീറ്റ് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം
പുനലൂർ ആളുകേറാമലയിലെ കൊലപാതകത്തിൽ ട്വിസ്റ്റ്! കൊല്ലപ്പെട്ടത് പ്രതിയെന്ന് സംശയിച്ചാൾ; സ്ഥിരീകരണം ഡിഎന്‍എ പരിശോധനയില്‍

Related Stories

No stories found.
News Malayalam 24x7
newsmalayalam.com