രോഗബാധിതരുടെ കണക്കുകള്‍ പൂഴ്ത്തിവയ്ക്കാന്‍ ആരോഗ്യ വകുപ്പ് ശ്രമിച്ചോ? മേധാവിയില്ലാതെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍

ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ നേരെയാക്കാൻ മറ്റു വകുപ്പുകളുടെയും സഹായം വേണമെന്ന് മന്ത്രി കെ. മുരളീധരൻ
രോഗബാധിതരുടെ കണക്കുകള്‍ പൂഴ്ത്തിവയ്ക്കാന്‍ ആരോഗ്യ വകുപ്പ് ശ്രമിച്ചോ? മേധാവിയില്ലാതെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍
Published on: 
Updated on: 

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപിക്കുന്നതിനിടെ രോഗബാധിതരുടെ കണക്കുകൾ പൂഴ്ത്തിവയ്ക്കാനും ആരോഗ്യ വകുപ്പ് ശ്രമിച്ചതായി ആക്ഷേപം. രണ്ടു ദിവസമായി ഡിഎച്ച്എസ് വെബ്സൈറ്റിൽ കണക്കുകൾ പ്രസിദ്ധീകരിച്ചിരുന്നില്ല. ഇതോടെയാണ്, മരുന്നു ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കണക്കുകൾ മറച്ചുവെച്ച് തടിയൂരാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നത്. എന്നാല്‍, ഡിഎംഒമാരുടെ യോഗത്തിനു ശേഷം കണക്കുകൾ കൃത്യമായി അപ്‌ലോഡ് ചെയ്യുമെന്നായിരുന്നു ആരോഗ്യമന്ത്രി കെ. മുരളീധരന്റെ വിശദീകരണം. സംസ്ഥാനത്തെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് മേധാവിയില്ലാത്തതും ചര്‍ച്ചയാകുന്നുണ്ട്.

സംസ്ഥാനത്തെ മരുന്ന് ക്ഷാമം വ്യക്തമാക്കുന്ന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ശബ്ദരേഖ പുറത്തു വന്നതോടെ വെട്ടിലായിരിക്കുകയാണ് ആരോഗ്യവകുപ്പ്. ഇതിനിടെയാണ് ഡിഎച്ച്എസ് സൈറ്റില്‍ രോഗബാധിതരുടെ പ്രതിദിന കണക്ക് പ്രസിദ്ധീകരിക്കാതിരുന്നത്. കണക്ക് ആരോഗ്യ വകുപ്പ് തന്നെ പൂഴ്‌ത്തിവയ്ക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നു. എന്നാല്‍, ഡിഎംഎമാരുടെ അവലോകന യോഗം വിളിച്ചിട്ടുണ്ടെന്നും അതിനുശേഷം കൃത്യമായ കണക്ക് സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും ആയിരുന്നു ആരോഗ്യമന്ത്രി കെ. മുരളീധന്റെ പ്രതികരണം. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് മന്ത്രി യോഗം വിളിച്ചത്. അതിനുശേഷമാണ് സൈറ്റില്‍ രണ്ട് ദിവസത്തെ കണക്ക് പ്രസിദ്ധീകരിച്ചത്.

രോഗബാധിതരുടെ കണക്കുകള്‍ പൂഴ്ത്തിവയ്ക്കാന്‍ ആരോഗ്യ വകുപ്പ് ശ്രമിച്ചോ? മേധാവിയില്ലാതെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍
ആരോഗ്യവകുപ്പിൽ ഗുരുതര അനാസ്ഥ; വെയർഹൗസുകളിൽ കെട്ടിക്കിടക്കുന്നത് 120 കോടിയുടെ മരുന്നുകൾ

രോഗവ്യാപനത്തിൽ തദ്ദേശ, ജലവിഭവ വകുപ്പുകളെയും ആരോഗ്യ മന്ത്രി കുറ്റപ്പെടുത്തി. ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ നേരെയാക്കാൻ മറ്റു വകുപ്പുകളുടെയും സഹായം വേണമെന്ന് കെ. മുരളീധരൻ പറഞ്ഞു. മരുന്നു ക്ഷാമം രൂക്ഷമാകുമ്പോഴും, പ്രതിസന്ധി ഇല്ലെന്ന വാദം മന്ത്രി ആവര്‍ത്തിച്ചു. ചില മരുന്നുകളുടെ കുറവ് മാത്രമാണ് ഉള്ളത്. ഒരാഴ്ചയ്ക്കുള്ളിൽ മരുന്നുകൾ എത്തിക്കും. ആരോഗ്യ മേഖല കുത്തഴിഞ്ഞ് കിടക്കുന്നുവെന്നും മരുന്ന് കിട്ടാനില്ലെന്നും ചിലർ പ്രചരിപ്പിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

ആരോഗ്യമേഖല കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍, സംസ്ഥാനത്തെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് മേധാവിയില്ലാത്തതും ചര്‍ച്ചയാകുന്നുണ്ട്. കോര്‍പ്പറേഷന്‍ മേധാവിയാകാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുന്നതാണ് പദവി ഒഴിഞ്ഞുകിടക്കാന്‍ കാരണം. എംഡിയായിരുന്ന രേണുരാജിനെ മാറ്റി അനു എസ്. നായർക്ക് ചുമതല നൽകിയിരുന്നെങ്കിലും, അദ്ദേഹം ചുമതല ഏറ്റെടുത്തില്ല. പിന്നാലെ എച്ച്. ദിനേശിന് ചുമതല നല്‍കി. അദ്ദേഹവും ചുമതല ഏറ്റെടുത്തില്ല. കോർപ്പറേഷനെതിരെ വിജിലൻസ് അന്വേഷണം ഉള്‍പ്പെടെ നടക്കുന്നതിനാലാണ് ആരും പദവി ഏറ്റെടുക്കാൻ തയ്യാറാകാത്തത്. നിലവില്‍ ജനറല്‍ മാനേജരാണ് മാനേജിങ് ഡയറക്ടറുടെ ചുമതല വഹിക്കുന്നത്.

Related Stories

മരുന്നു ക്ഷാമം രൂക്ഷമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ശബ്ദ സന്ദേശം; സർക്കാർ പരാജയത്തിന്റെ ഔദ്യോഗിക കുറ്റസമ്മതമെന്ന് പിണറായി വിജയന്‍
മന്ത്രി സണ്ണി ജോസഫ്
ഒരു വയസുകാരിയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന് അമ്മയുടെ മൊഴി; യുവതി പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍
Incident of doctor behaving rudely towards patient in Kottarakkara
News Malayalam 24x7
newsmalayalam.com