"സമൂഹ മാധ്യമങ്ങൾ വഴി രാഷ്ട്ര പിതാവിനെയടക്കം അപമാനിച്ചു"; വിനായകനെതിരെ ഡിജിപിക്ക് പരാതി

നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി. സമൂഹ മാധ്യമങ്ങൾ വഴി രാഷ്ട്ര പിതാവിനെയടക്കം അപമാനിച്ചെന്ന് പരാതിയിൽ പറയുന്നു.
വിനായകൻ
വിനായകൻSource; Facebook

എന്‍. പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചെന്ന കേസില്‍ എന്‍ പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം. സസ്‌പെന്‍ഡ് ചെയ്ത് ഒന്‍പത് മാസത്തിന് ശേഷമാണ് അന്വേഷണം.

അധിക്ഷേപമല്ല, പറഞ്ഞത് വസ്തുനിഷ്ഠമായ കാര്യങ്ങളെന്ന് എന്‍ പ്രശാന്ത്

എന്തായിരുന്നു അധിക്ഷേപം എന്നറിയാന്‍ താത്പര്യമുണ്ടെന്ന് എന്‍ പ്രശാന്ത്. അഴിമതിയും വ്യാജ രേഖ ചമയ്ക്കലും സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാണിക്കലും കയ്യോടെ പൊക്കെ പൊതു ജന മധ്യത്തില്‍ ഇടുന്നതിനെയാണോ അധിക്ഷേപിച്ചുവെന്ന് വിളിക്കുന്നതെന്ന് പ്രശാന്ത്. വസ്തു നിഷ്ഠമായ ആരോപണവും അധിക്ഷേപവും തമ്മിലുള്ള വ്യത്യാസം നാട്ടുകാര്‍ക്ക് നന്നായി അറിയാം എന്നും പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ തോട്ടില്‍ വീണു

കോട്ടയം കുറുപ്പുംതറയില്‍ ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ തോട്ടില്‍ വീണു. ദമ്പതികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. കോട്ടയം ചെത്തിപ്പുഴ സ്വദേശി ജോസി ജോസഫ് (62), ഭാര്യ ഷീബ (58) എന്നിവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്

തോട്ടിൽ വീണ കാർ
തോട്ടിൽ വീണ കാർ

നേഘയെ ഭർത്താവ് മർദിച്ചിരുന്നു, അവളെ കൊന്നതാണ്; പാലക്കാട് യുവതിയുടെ മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ

പാലക്കാട്: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ. വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഘ സുബ്രഹ്മണ്യൻ (25) ആണ് ആലത്തൂർ തോണിപ്പാടത്തെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പിന്നാലെ ഭർത്താവ്‌ പ്രദീപിനെതിരെ ആരോപണവുമായി ബന്ധുക്കളും രംഗത്തെത്തി. നേഘയെ മുമ്പും ഭർത്താവ് ഉപദ്രവിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. മകൾ ആത്മഹത്യ ചെയ്യില്ലെന്നും മകളെ കൊന്നതാണെന്നും കുടുംബം ആരോപിക്കുന്നു.

നേഘ സുബ്രഹ്മണ്യൻ
നേഘ സുബ്രഹ്മണ്യൻSource: News Malayalam 24x7

കാസർഗോഡ് കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചു

കാസർഗോഡ് കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചു. പ്രതിയെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് പൊലീസ്.

മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം
മഴ മുന്നറിയിപ്പിൽ മാറ്റംSource: KSDMA

കാസർഗോഡ് ടാങ്കർ ലോറി മറിഞ്ഞു

കാസർഗോഡ് കാഞ്ഞങ്ങാട് ടാങ്കർ ലോറി മറിഞ്ഞു. മംഗലാപുരത്ത് നിന്നും കോയമ്പത്തൂരിലേക്ക്‌ പോയ ലോറി ആണ് മറിഞ്ഞത്. വാതക ചോർച്ച ഇല്ലെന്ന് നി​ഗമനം.

ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി

കോഴിക്കോട് പന്തിരങ്കാവിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. പുരുഷന്റേത് എന്ന് തോന്നിക്കുന്ന മൃതദേഹമാണ് മരക്കൊമ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

നേഘയുടേത് തൂങ്ങി മരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

വിനായകൻ
നേഘയുടേത് തൂങ്ങി മരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച് പൊലീസ്

പീരുമേട്ടിലെ ആദിവാസി സ്ത്രീ സീതയുടെ മരണം

കാട്ടാന ആക്രമണം തന്നെയെന്ന് പൊലീസ് നിഗമനം. ശരീരത്തിലെ പരുക്കുകള്‍ കാട്ടാന ആക്രമണത്തിലുണ്ടായത്. വനത്തിനു പുറത്തേക്ക് എടുത്തു കൊണ്ടു വരുമ്പോള്‍ താങ്ങിപ്പിടിച്ചതാണ് കഴുത്തിലെ പരിക്കിന് കാരണം. റിപ്പോര്‍ട്ട് രണ്ടാഴ്ടക്കകം കോടതിയില്‍ സമര്‍പ്പിക്കും

നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി

നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി. സമൂഹ മാധ്യമങ്ങൾ വഴി രാഷ്ട്ര പിതാവിനെയടക്കം അപമാനിച്ചെന്ന് പരാതിയിൽ പറയുന്നു. പരാതി നൽകിയത് മാവേലിക്കര ജില്ലാ കോടതിയിലെ അഭിഭാഷകൻ അഡ്വ.മുത്താരരാജ്.

വിനായകൻ
സമൂഹ മാധ്യമങ്ങൾ വഴി രാഷ്ട്ര പിതാവിനെയടക്കം അപമാനിച്ചു; നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി

ജോയ് മാത്യുവിന്റെ പത്രിക തള്ളി; അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ആറുപേർ മത്സരിക്കും

താരസംഘടന അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി ആറുപേർ മത്സരരംഗത്ത്. ജോയ് മാത്യും സമർപ്പിച്ച നോമിനേഷൻ തള്ളി. ജഗദീഷ്, ശ്വേതാ മേനോൻ ഉൾപ്പെടെ ആറുപേരാണ് ഇനി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുക.

News Malayalam 24x7
newsmalayalam.com