16കാരിയെ സ്പായിലെത്തിച്ച് പീഡിപ്പിച്ച കേസ്; ന്യൂസ് മലയാളം വാർത്തയിൽ ഇടപെട്ട് ബാലാവകാശ കമ്മിഷൻ, സമഗ്രാന്വേഷണത്തിന് സർക്കാർ

അന്വേഷണത്തിന് കോവളം സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. അന്തർസംസ്ഥാന ഇടപാടാണെന്ന വിലയിരുത്തലിൽ സൈബർ വിദഗ്ധരെ ഉൾപ്പെടുത്തിയാണ് സംഘം രൂപീകരിച്ചത്.
16കാരിയെ സ്പായിലെത്തിച്ച് പീഡിപ്പിച്ച കേസ്; ന്യൂസ് മലയാളം വാർത്തയിൽ ഇടപെട്ട് ബാലാവകാശ കമ്മിഷൻ, സമഗ്രാന്വേഷണത്തിന് സർക്കാർ
Published on: 
Updated on: 

കോവളത്ത് പതിനാറുകാരിയെ സ്പായിലെത്തിച്ച് പീഡിപ്പിച്ച കേസിൽ സമഗ്രാന്വേഷണത്തിന് സർക്കാർ. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. പെൺകുട്ടിയെ സ്പായിൽ വിറ്റ മാതൃസഹോദരിയുടെയും അവരുടെ ഭർത്താവിൻ്റെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ന്യൂസ് മലയാളം വാർത്തയിൽ ബാലാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തു.

16കാരിയെ സ്പായിലെത്തിച്ച് പീഡിപ്പിച്ച കേസ്; ന്യൂസ് മലയാളം വാർത്തയിൽ ഇടപെട്ട് ബാലാവകാശ കമ്മിഷൻ, സമഗ്രാന്വേഷണത്തിന് സർക്കാർ
"ഉമ്മൻചാണ്ടിയോടുള്ള നീതി നടപ്പാക്കേണ്ടത് മറ്റൊരാളെ വേട്ടയാടി കൊണ്ടല്ല" നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്ന് ചാണ്ടി ഉമ്മൻ

ആന്ധ്രാപ്രദേശ് സ്വദേശിയായ പതിനാറുകാരിയെ കോവളത്തെ സ്പായിൽ എത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്തെന്ന ന്യൂസ് മലയാളം വാർത്തയിൽ വിശദ അന്വേഷണത്തിനാണ് സർക്കാർ നീക്കം. അന്വേഷണത്തിന് കോവളം സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. അന്തർസംസ്ഥാന ഇടപാടാണെന്ന വിലയിരുത്തലിൽ സൈബർ വിദഗ്ധരെ ഉൾപ്പെടുത്തിയാണ് സംഘം രൂപീകരിച്ചത്.

16കാരിയെ സ്പായിലെത്തിച്ച് പീഡിപ്പിച്ച കേസ്; ന്യൂസ് മലയാളം വാർത്തയിൽ ഇടപെട്ട് ബാലാവകാശ കമ്മിഷൻ, സമഗ്രാന്വേഷണത്തിന് സർക്കാർ
'രാഹുലിൻ്റെ ശരീരഭാരം വെറും ഏഴ് കിലോ മാത്രം'; കുട്ടിയെ പരിപാലിക്കുന്നതിൽ മാതാപിതാക്കൾക്ക് ജാഗ്രത കുറവുണ്ടായോയെന്ന് സംശയം

ചെന്നൈയിൽ ഉൾപ്പെടെ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെ കോവളം പൊലീസ് മറ്റൊരു സീറോ എഫ് ഐ ആർ കൂടി രജിസ്റ്റർ ചെയ്തു. കേസ് ചെന്നൈ ഗുഡുവാഞ്ചേരി പൊലീസിന് കൈമാറിയിട്ടുണ്ട്.. പെൺകുട്ടിയെ ചൂഷണത്തിന് ഉപയോഗിച്ച രണ്ട് സ്പാകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ദൃശ്യങ്ങൾ പരിശോധിച്ച് ഇടപാടുകാരെ കണ്ടെത്താനാണ് പൊലീസ് നീക്കം.

കോർപ്പറേഷൻ വിഴിഞ്ഞം ഡിവിഷനിൽ ജോലി ചെയ്തിരുന്ന ഹെൽത്ത് ഇൻസ്പെക്ടർക്ക് സ്പാകളുമായി അടുത്ത ബന്ധനുണ്ടെന്നാണ് കണ്ടെത്തൽ. ഇയാൾക്ക് കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ പ്രതിയാക്കുമെന്നും പൊലീസ് അറിയിച്ചു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കടുത്ത നടപടി എടുക്കുമെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ് ന്യൂസ് മലയാളത്തോട് വ്യക്തമാക്കി.

സംസ്ഥാന വ്യാപകമായി അനധികൃത സ്പാകൾക്കെതിരെ നടപടി എടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. അതിനിടെ ന്യൂസ് മലയാളം വാർത്തയിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.. ജില്ലാ പൊലീസ് മേധവി, കോർപ്പറേഷഷൻ സെക്രട്ടറി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് റിപ്പോർട്ട് സമർപ്പിക്കാനും കമ്മിഷനംഗം ഡോ. എഫ്. വിൽസൺ നിർദേശിച്ചു..

News Malayalam 24x7
newsmalayalam.com