മന്ത്രിമാരുടെ കാറുകൾ പഴഞ്ചനായെന്ന് സർക്കാർ; പുതിയ 24 കാറുകൾ വാങ്ങാൻ തീരുമാനം

പുതിയ കാറുകൾ വാങ്ങുന്നതിനായി സർക്കാരിന് 9 കോടി 60 ലക്ഷം രൂപ ചെലവ് വരും.
Kerala Ministers Cars
Published on: 
Updated on: 

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാർക്ക് പുതിയ 24 കാറുകൾ വാങ്ങാൻ തീരുമാനം. മന്ത്രിമാരുടെ കാറുകൾ പഴയതായെന്നാണ് സർക്കാരിൻ്റെ കണ്ടെത്തൽ. ഇന്നോവയുടെ ഏറ്റവും പുതിയ മോഡലുകളാണ് വാങ്ങുക. പുതിയ കാറുകൾ വാങ്ങുന്നതിനായി സർക്കാരിന് 9 കോടി 60 ലക്ഷം രൂപ ചെലവ് വരുമെന്നാണ് റിപ്പോർട്ട്.

പുതുതായി വാങ്ങുന്ന 22 കാറുകൾ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും വേണ്ടിയുള്ളതാണ്. മറ്റു രണ്ട് കാറുകൾ സംസ്ഥാനത്ത് എത്തുന്ന അതിഥികൾക്ക് വേണ്ടി മാത്രമാകും ഉപയോഗിക്കുക.

Kerala Ministers Cars
വിഭാഗീയതയ്ക്ക് പൂട്ട്; സിപിഐഎം കുട്ടനാട് ഏരിയ കമ്മിറ്റിയെ പിരിച്ചുവിട്ടു